തൃശൂർ: ഒമിക്രോൺ വ്യാപന സാദ്ധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിച്ച് റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഇതുസംബന്ധിച്ച് ചേർന്ന യോഗം തീരുമാനിച്ചു. 26ന് രാവിലെ 8.30ന് തേക്കിൻകാട് മൈതാനം വിദ്യാർത്ഥി കോർണറിൽ പതാക ഉയർത്തൽ, സെറിമോണിയൽ പരേഡ് എന്നിവ ഉണ്ടാകും. ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുക്കും.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഡിസാസ്റ്റർ മാനേജ്മെന്റ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ഐ.ജെ. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. പട്ടിക്കാട് റീജ്യണൽ ഫോറസ്റ്റ് ഓഫീസർ രാജീവ് പി, റൂറൽ അഡീഷണൽ സൂപ്രണ്ട് ഒഫ് പൊലീസ് കെ.പി കുബേരൻ നമ്പൂതിരി, തൃശൂർ തഹസിൽദാർ ടി. ജയശീ, ജില്ലാ സപ്ലൈ ഓഫീസർ ടി. അയ്യപ്പദാസ്, ജില്ലാ സൈനിക ക്ഷേമ ഓഫീസർ ഷിജു ഷറീഫ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |