തൃശൂർ: കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ജനുവരി 18ന് കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടക്കും. ഉത്സവാആഘോഷങ്ങളുടെ ഭാഗമായി കണ്ണംകുളങ്ങര, കണിമംഗലം, വെളിയന്നൂർ എന്നീ ദേശങ്ങൾക്ക് ഒരു പന്തൽ മാത്രമാണ് ഇക്കുറിയുണ്ടാകുക.
ക്ഷേത്രം മേൽശാന്തി വി.കെ. രമേഷ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ എസ്.എൻ.ബി.പി. യോഗവും മൂന്ന് ദേശക്കാരും ചേടന്ന് പന്തലിന്റെ കാൽനാട്ടുകർമ്മം നിർവഹിച്ചു.
ക്ഷേത്രം മതിൽക്കെട്ടിന് പുറത്ത് റോഡിൽ ഗതാഗതതടസമുണ്ടാകാത്ത വിധത്തിലാണ് പന്തൽ നിർമ്മാണം. എസ്.എൻ.ബി.പി യോഗം അഡ്മിനിസ്ട്രേറ്റർ ജിനേഷ് വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ കെ.കെ. ബാബു, കെ.കെ. ജയൻ, എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി സദാനന്ദൻ, എസ്.എൻ ലൈബ്രറി അഡ്മിനിസ്ട്രേറ്റർ കെ.ആർ മോഹനൻ വിവിധ ഉത്സവക്കാവടി കമ്മിറ്റി ഭാരവാഹികൾ, ശ്രീമാഹേശ്വരക്ഷേത്രം സേവാസമാജം ഭാരവാഹികൾ, മാതൃസമിതി അംഗങ്ങൾ, ക്ഷേത്രം ജീവനക്കാർ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |