SignIn
Kerala Kaumudi Online
Friday, 19 April 2024 1.11 PM IST

തുമ്പൂർ അയ്യപ്പൻകാവ് മഹോത്സവം ഭക്തിസാന്ദ്രം

pakalpooran

മാള: തുമ്പൂർ അയ്യപ്പൻകാവ് കാവടി അഭിഷേകമഹോത്സവം ആഘോഷിച്ചു. രാവിലെ മൂന്ന് ഗജവീരന്മാർ അണിനിരന്ന കാഴ്ചശീവേലിക്ക് കലാമണ്ഡലം ശിവദാസ് നയിച്ച പഞ്ചാരിമേളം അകമ്പടിയായി. തുടർന്ന് വിവിധ കരക്കാരുടെ അഭിഷേകക്കാവടി വരവുമുണ്ടായി. വൈകിട്ട് നാലിന് അഞ്ച് ഗജവീരൻമാർ അണിനിരന്ന പകൽപ്പൂരവും നടന്നു. വൈകീട്ട് ഏഴിന് ദീപാരാധനയും, പ്രദീപ് ആറാട്ടുപുഴയുടെ ഓട്ടൻതുള്ളലും നടന്നു. ഇന്ന് പുലർച്ചെ ആറാട്ട് പുറപ്പാടും തുടർന്ന് കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും.

ഭരണ സമിതി അംഗങ്ങളായ പ്രസിഡന്റ് പി.എസ്‌. സേതുമാധവൻ, സെക്രട്ടറി എ.ആർ. ശശിധരൻ, ട്രഷറർ കെ.എസ്. ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് എം.എസ്. പ്രകാശൻ, ജോയിന്റ് സെക്രട്ടറി എൻ.എസ്. രാജീവ് കുമാർ,​ എം.പി.പി.ബി.പി.എസ് കുറീസ് ചെയർമാൻ പി.പി. ഗോപിനാഥൻ, എം.ഡി.എം.പി.പി.ബി.പി.എസ് കുറീസ് ചെയർമാൻ പി.വി. സുരേഷ് കുമാർ,​ കമ്മിറ്റി അംഗങ്ങളായ സി.വി. രാജീവ്, സി.വി. അജിത് കുമാർ, പി.വി. മുരളീധരൻ, കെ.ആർ. ചന്ദ്രശേഖരൻ, പി.എ. തിലകൻ, എം.എസ്. ശ്രീജിത്ത്, എൻ.എൻ. രാജു, കെ.എസ്. ദിലീപ്കുമാർ, ടി.കെ. രവി, എം.എം. സുകുമാരൻ, സി.വി. സുനിൽ, എം.കെ. ഗോപി, എ.ബി. ഷൈജു എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.