തൃശൂർ: കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെ 17ന് എല്ലാ മണ്ഡലങ്ങളിലും കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും നടത്തുന്നതിന്റെ ഭാഗമായി സി.പി.ഐ മണ്ഡലംതല വാഹനപ്രചരണജാഥയ്ക്ക് തുടക്കമായി. കയ്പമംഗലത്ത് ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മണ്ഡലത്തിൽ സംസ്ഥാന എക്സി.അംഗം കെ.പി രാജേന്ദ്രനും ചെറുതുരുത്തിയിൽ ദേശീയ കൗൺസിൽ അംഗം സി.എൻ ജയദേവനും കേച്ചേരിയിൽ സംസ്ഥാന കൗൺസിൽ അംഗം വി.എസ് സുനിൽകുമാറും കൊടുങ്ങല്ലൂർ മേത്തലയിൽ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജും വടക്കാഞ്ചേരി പറമ്പായിയിൽ പി.ബാലചന്ദ്രൻ എം.എൽ.എ യും ചാലക്കുടി മലക്കപ്പാറയിൽ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദനും ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ചയും ജാഥകൾ നടക്കും. ഒല്ലൂരിൽ മന്ത്രി കെ.രാജനും കുന്നംകുളത്ത് ജില്ലാ സെക്രട്ടറി കെ.കെ വത്സരാജും പുതുക്കാട് കെ.പി രാജേന്ദ്രനും തൃശൂരിൽ സി.എൻ ജയദേവനും ഗുരുവായൂരിൽ പി.ബാലചന്ദ്രൻ എം.എൽ.എയും ഉദ്ഘാടനം ചെയ്യും. 17ന് രാവിലെ ഓരോ മണ്ഡലത്തിലും കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |