SignIn
Kerala Kaumudi Online
Saturday, 20 April 2024 3.51 AM IST

പ്രതിഷ്ഠാ വാർഷികാഘോഷം: സംഘാടക സമിതി രൂപീകരിച്ചു

pooja

കൊടകര: പേരാമ്പ്ര ശ്രീ നാരായണഗുരു ചൈതന്യ മഠത്തിലെ പ്രതിഷ്ഠാ ആഘോഷം ഏപ്രിൽ 12, 13, 14, 15 തീയതികളിലായി നടക്കും. ഇത് സംബന്ധിച്ച് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികളുടെ അദ്ധ്യക്ഷതയിൽ നടന്ന വിശേഷാൽ പൊതുയോഗത്തിൽ ആഘോഷങ്ങളുടെ രൂപരേഖ തയ്യാറാക്കി.

ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും, കുമാരനാശാൻ ജയന്തി, ഇളനീർ തീർത്ഥാടനം ഇവയാണ് മുഖ്യപരിപാടികൾ. സച്ചിദാനന്ദ സ്വാമികൾ (പ്രസിഡന്റ്), ബ്രഹ്മചാരി ശിവൻ (ആശ്രമം ഇൻ ചാർജ്ജ്), വി.ഡി ജയപാൽ (ചെയർമാൻ), എ.കെ ജയരാജ് (വർക്കിംഗ് ചെയർമാൻ), നരേന്ദ്രൻ നെല്ലായി (ജനറൽ കൺവീനർ), പി.എസ് ബാബുറാം (ചീഫ് കോർഡിനേറ്റർ), ജാനകി ശേഖരൻ (വനിതാ സംഘം), ജീവൻ കുമാർ അങ്കമാലി (ഇളനീർ തീർത്ഥാടനം), വിക്രമൻ പേരാമ്പ്ര (കലാമത്സരങ്ങൾ ) തുടങ്ങിയവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. നൂറ്റിയൊന്നംഗ സ്വാഗത സംഘവും രൂപീകരിച്ചു. മലയാള മാസാരംഭത്തിലെ വിശേഷാൽച്ചടങ്ങുകളും ആശ്രമത്തിൽ നടന്നു. വിശേഷാൽ ഗുരുപൂജ, ശാന്തിഹവനം എന്നിവയ്ക്ക് ബ്രഹ്മചാരി ശിവൻ നേതൃത്വം നൽകി. തുടർന്ന് നടന്ന പ്രഭാഷണത്തിൽ ഗുരുദർശന രഘന നാമസങ്കീർത്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. അന്നദാനവുമുണ്ടായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, PRATHISHTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.