ചേർപ്പ് : കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യയശാസ്ത്രം കാറ്റിൽപറത്തി വൻ അഴിമതിക്കായി നടത്തുന്ന പദ്ധതിയാണ് കെ.റെയിലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കെ റെയിൽ പിൻവലിക്കുക, കെ റെയിൽ ദുരിതബാധിതരോട് ബാങ്കുകളുടെയും, സർക്കാർ സ്ഥാപനങ്ങളുടെയും അവഗണന അവസാനിപ്പിക്കുക എന്ന ആവശ്യം ഉന്നയിച്ച് ചേർപ്പ് മഹാത്മാ മൈതാനിയിൽ ചേർപ്പ് കെ- റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഉപവാസ സമരത്തിൽ പങ്കെടുക്കുകയായിരുന്നു രമേശ് ചെന്നിത്തല. ഉപവാസ സമരം പെരുവനം കുട്ടൻമാരാർ ഉദ്ഘാടനം ചെയ്തു. കെ റെയിൽ വിരുദ്ധ ജനകീയ സമിതി ചെയർമാൻ ധന്യസുനിൽ അദ്ധ്യക്ഷയായി. മുൻ ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംകെ.ഉണ്ണികൃഷ്ണൻ, എം. സുജിത്ത്കുമാർ, സഹകരണബാങ്ക് ഡയറക്ടർ സി.അനിത, കെ.എസ് ഗിരീഷ്, ദീപ്തി സന്തോഷ്, ജിനേഷ് ആത്ര തുടങ്ങിയവർ ഉപവാസമനുഷ്ഠിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |