തൃശൂർ: തിരുവമ്പാടി ദേവസ്വം പ്രസിഡന്റായി പി. രാധാകൃഷ്ണനെയും സെക്രട്ടറിയായി സി. വിജയനെയും തിരഞ്ഞെടുത്തു. എം. ജയചന്ദ്രൻ ആണ് വൈസ് പ്രസിഡന്റ്. ജോയിന്റ് സെക്രട്ടറിയായി എം. രവികുമാറിനെ തിരഞ്ഞെടുത്തു. അഞ്ച് ഒഴിവുകളിലേക്കായിരുന്നു പുതിയ നിയമനം. നിലവിലെ വൈസ് പ്രസിഡന്റാണ് രാധാകൃഷ്ണൻ. പ്രൊഫ. ചന്ദ്രശേഖരൻ രാജിവച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. സെക്രട്ടറിയായിരുന്ന പ്രൊഫ. എം. മാധവൻകുട്ടി മരിച്ചതിനുശേഷം പകരം നിയോഗിച്ചിരുന്നില്ല. ജോയിന്റ് സെക്രട്ടറിയായിരുന്ന രവികുമാറാണ് സെക്രട്ടറിയുടെ ചാർജ് വഹിച്ചിരുന്നത്. അംഗങ്ങളായി എ. മോഹൻകുമാർ, കെ. വിശ്വനാഥൻ, പി. ശശിധരൻ, കെ. വിജയരാഘവൻ എന്നിവരെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |