SignIn
Kerala Kaumudi Online
Friday, 19 April 2024 11.29 PM IST

കോർപറേഷൻ ബഡ്ജറ്റ് : ആയിരം കോടിയുടെ വികസനം ലക്ഷ്യം

1
കൗ​ൺ​സി​ൽ​ ​അ​റി​യാ​തെ​ ​അ​മൃ​ത് ​സി​റ്റി​ ​മാ​സ്റ്റ​ർ​ ​പ്ലാ​ൻ​ ​പ​ദ്ധ​തി​ ​സ​ർ​ക്കാ​രി​ലേ​ക്ക് ​അ​യ​ച്ചു​ ​കൊ​ടു​ത്തു​വെ​ന്ന് ​ആ​രോ​പി​ച്ച് ​തൃ​ശൂ​ർ​ ​കോ​ർ​പ​റേ​ഷ​നി​ൽ​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​രാ​ജ​ശ്രീ ഗോ​പ​ന്റെ ബഡ്​ജ​റ്റ് ​അ​വ​ത​ര​ണം​ ​ത​ട​സ​പ്പെ​ടു​ത്തു​ന്ന പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ജ​ൻ​ ​പ​ല്ല​ൻ,​ ലാലി ജയിം​സ് ​എ​ന്നി​വർ.

  • കുടിവെള്ളത്തിനും പശ്ചാത്തലമേഖലയ്ക്കും 500 കോടി

തൃശൂർ: നഗരത്തിന്റെയും പ്രാന്തപ്രദേശങ്ങളുടെയും സമഗ്രവികസനം ലക്ഷ്യമിട്ട് ആയിരം കോടിയോളം രൂപയുടെ ബഡ്ജറ്റുമായി കോർപറേഷൻ ഭരണസമിതി. പശ്ചാത്തല മേഖലയ്ക്കും കുടിവെള്ളത്തിനുമായി അഞ്ഞൂറ് കോടിയോളം മാറ്റിവച്ചിരിക്കുന്ന ബഡ്ജറ്റാണ് ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അവതരിപ്പിച്ചത്. കോർപറേഷൻ വൈദ്യുതി വിഭാഗം ബഡ്ജറ്റും അവർ അവതരിപ്പിച്ചു.

മാസ്റ്റർ പ്ലാൻ, ആധുനിക രീതിയിലുള്ള റോഡുകൾ, വടക്കുന്നാഥ ക്ഷേത്ര പരിസരത്തെ ഗോക്കളുടെ സംരക്ഷണം, മാലിന്യ സംസ്‌കരണം, ഐ.ടി മേഖല, ഉത്പാദന മേഖല തുടങ്ങി സമസ്ത മേഖലകളെയും സ്പർശിച്ചാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു.

കുടിവെള്ളത്തിന് 200 കോടി

കോർപറേഷൻ പരിധിയിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കാൻ 200 കോടി വകയിരുത്തി. അമൃത് 2 പദ്ധതിപ്രകാരം കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങളാണ് നടത്തുക.

പശ്ചാത്തല മേഖലയ്ക്ക് 300 കോടി

കൂടുതൽ തുക വകയിരുത്തിയത് പശ്ചാത്തല മേഖലയ്ക്കാണ്. ഓരോ ഡിവിഷനിലും കൗൺസിലർമാർ നിർദ്ദേശിക്കുന്ന ഓരോ റോഡും ബി.എം.ബി.സി രീതിയിൽ നിർമ്മിക്കും. കൂടാതെ നഗരത്തിലെ പ്രധാന റോഡുകളായ സ്വരാജ് റൗണ്ട്, എം.ഒ റോഡ് മുതൽ ശക്തൻ പ്രതിമ വരെ, ഇക്കണ്ട വാര്യർ റോഡ്, എം.ജി.റോഡ്, ഷോർണൂർ റോഡ്, കുറുപ്പം റോഡ് മുതൽ കൂർക്കഞ്ചേരി വരെ, ഫാ.വടക്കൻ റോഡ്, അഴീക്കോടൻ രാഘവൻ റോഡ്, ടി.ബി.റോഡ് എന്നിവ ബി.എം.ബി.സി നിലവാരത്തിലാക്കും.

മാസ്റ്റർ പ്ലാനിന് 50ലക്ഷം

നഗര വികസനത്തിന് നാഴികക്കല്ലാകുന്ന മാസ്റ്റർ പ്ലാനിനായി 50 ലക്ഷമാണ് വകയിരുത്തിയത്. വടക്കുന്നാഥ ക്ഷേത്രപരിസരത്തെ ഗോക്കളുടെ സംരക്ഷണത്തിന്റെ തുടർപ്രവർത്തനത്തിന് പത്ത് ലക്ഷം രൂപ വകയിരുത്തി. എല്ലാ പ്രവർത്തനങ്ങളും ഓൺലൈനാക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനത്തിന് അഞ്ച് കോടി വകയിരുത്തി. പ്രവർത്തനത്തിന്റെ ഒന്നാം ഘട്ടമായി ഓഫീസ് പ്രവർത്തനം കംപ്യുട്ടർവത്കരിക്കും.

മാലിന്യ സംസ്‌കരണത്തിന് തുക

മാലിന്യ സംസ്‌കരണം, ശുചിത്വം , ആരോഗ്യം എന്നിവയ്ക്കായി 160 കോടിയാണ് വകയിരുത്തിയത്. 40 ശതമാനം വീടുകളിൽ നിന്ന് കൂടി 2023 മാർച്ച് 31 നകം മാലിന്യം എടുക്കുന്ന പ്രവർത്തനം നടത്തും.

പ്രധാനപ്പെട്ടവ

  • ജനറൽ ആശുപത്രി വികസനം 5 കോടി
  • ചേറ്റുപുഴ മേഖലയിലേക്ക് പുതിയ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് പുതിയ പമ്പ് 10 കോടി
  • പീച്ചിയിൽ നിന്ന് പുതിയ പൈപ്പ് സ്ഥാപിക്കൽ 65 കോടി
  • വയോജനങ്ങൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും ട്രാൻസ്‌ജെൻഡേഴ്‌സിനും സ്വരാജ് റൗണ്ടിൽ സൗജന്യ ബസ് യാത്ര
  • ആയിരം വിധവകൾക്ക് തൊഴിൽ പരിശീലനം
  • കോക്കാലെയിൽ സീവറേജ് പ്ലാന്റ്
  • ശക്തൻ നഗറിൽ ആധുനിക ഇൻസിനറേറ്റർ
  • ഭിന്നശേഷി സൗഹൃദനഗരം
  • 13 ജംഗ്ഷനുകൾ വികസിപ്പിക്കും
  • നായ്ക്കനാൽ നടുവിലാൽ, കുരിയച്ചിറ സബ്‌വേ
  • വഞ്ചിക്കുളം പാർക്ക് ആൻഡ് ടൂറിസം പദ്ധതി
  • അഞ്ച് പുതിയ പകൽ വീടുകൾ
  • പട്ടിണി രഹിത തൃശൂരിന്റെ ഭാഗമായി ഭക്ഷണത്തിനായി കാത്തുനിൽക്കുന്നവർക്കായി ആധുനിക രീതിയിലുള്ള ഭക്ഷണ ശാല ആരംഭിക്കും
  • യുവജനക്ഷേമത്തിന് 10 കോടി
  • പട്ടികജാതി ക്ഷേമത്തിന് 15 കോടി
  • സാംസ്‌കാരിക മേഖലയ്ക്ക് 5 കോടി
  • വിദ്യാഭ്യാസ മേഖലയ്ക്ക് 7 കോടി
  • ലൈഫ് പദ്ധതിക്ക് 30 കോടി

നാ​ട​കീ​യ​ ​രം​ഗ​ങ്ങ​ളു​മാ​യി​ ​കോ​ർ​പ​റേ​ഷ​ൻ​ ​ബ​ഡ്ജ​റ്റ് ​അ​വ​ത​ര​ണ​ ​യോ​ഗം

തൃ​ശൂ​ർ​:​ ​കോ​ർ​പ​റേ​ഷ​ൻ​ ​ബ​ഡ്ജ​റ്റ് ​അ​വ​ത​ര​ണ​ ​യോ​ഗ​ത്തി​ൽ​ ​അ​ര​ങ്ങേ​റി​യ​ത് ​നാ​ട​കീ​യ​ ​രം​ഗ​ങ്ങ​ൾ.​ ​മേ​യ​റു​ടെ​ ​ആ​മു​ഖ​പ്ര​സം​ഗം​ ​മു​ത​ൽ​ ​അ​വ​സാ​നം​ ​ഡെ​പ്യു​ട്ടി​ ​മേ​യ​റു​ടെ​ ​ജ​ന​റ​ൽ​ ​ബ​ഡ്ജ​റ്റും​ ​വൈ​ദ്യു​തി​ ​ബ​ഡ്ജ​റ്റ് ​അ​വ​ത​ര​ണ​വും​ ​തീ​രു​ന്ന​തു​വ​രെ​ ​യോ​ഗം​ ​പ്ര​ക്ഷു​ബ്ദം..!
ബ​ഡ്ജ​റ്റ് ​അ​വ​ത​ര​ണം​ ​നി​ര​ന്ത​രം​ ​ത​ട​സ​പ്പെ​ടു​ത്തി​യ​ ​കോ​ൺ​ഗ്ര​സ് ​അം​ഗ​ങ്ങ​ൾ​ ​മേ​യ​റെ​ ​ഉ​പ​ദ്ര​വി​ച്ച​താ​യും​ ​ആ​രോ​പ​ണം​ ​ഉ​യ​ർ​ന്നു.​ ​യോ​ഗം​ ​ആ​രം​ഭി​ക്കു​ന്ന​തി​ന് ​മു​മ്പ് ​അ​മൃ​ത് ​സി​റ്റി​ ​മാ​സ്റ്റ​ർ​ ​പ്ലാ​ൻ​ ​ക​ര​ട് ​കൗ​ൺ​സി​ൽ​ ​അ​റി​യാ​തെ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന് ​ന​ൽ​കി​യെ​ന്ന​ ​ആ​രോ​പ​ണം​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ജ​ൻ​ ​പ​ല്ല​ൻ​ ​ഉ​ന്ന​യി​ച്ചു.​ ​ഇ​തി​ന് ​മേ​യ​ർ​ ​മ​റു​പ​ടി​ ​പ​റ​യ​ണ​മെ​ന്ന് ​പ്ര​തി​പ​ക്ഷം​ ​ആ​വ​ശ്യ​പ്പെ​ട്ടു.
എ​ന്നാ​ൽ​ ​മേ​യ​ർ​ ​മ​റു​പ​ടി​ ​ന​ൽ​കാ​തെ​ ​ബ​ഡ്ജ​റ്റ് ​അ​വ​ത​ര​ത്തി​ലേ​ക്ക് ​ക​ട​ന്ന​തോ​ടെ​യാ​ണ് ​പ്ര​തി​പ​ക്ഷം​ ​ന​ട​ത്ത​ള​ത്തി​ലേ​ക്കും​ ​ചേം​ബ​റി​ലേ​ക്കും​ ​ക​യ​റി.​ ​പി​ന്നീ​ട് ​ക​ണ്ട​ത് ​ഭ​ര​ണ​പ്ര​തി​പ​ക്ഷ​ ​അം​ഗ​ങ്ങ​ളു​ടെ​ ​കൈ​യ്യാ​ങ്ക​ളി​യും​ ​ഉ​ന്തും​ത​ള്ളും​ ​ബ​ഹ​ള​വു​മാ​യി​രു​ന്നു.​ ​പ്ര​തി​പ​ക്ഷ​ ​അം​ഗ​ങ്ങ​ൾ​ ​മു​ഴു​വ​ൻ​ ​മേ​യ​റു​ടെ​ ​ചേം​ബ​റി​ലേ​ക്ക് ​ക​യ​റി​യെ​ങ്കി​ലും​ ​ഭ​ര​ണ​പ​ക്ഷ​ത്തെ​ ​ചി​ല​ർ​ ​പ്ര​തി​രോ​ധി​ക്കാ​തെ​ ​വി​ട്ടു​നി​ന്ന​തും​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.
അ​തേ​സ​മ​യം​ ​വ​ർ​ഗീ​സ് ​ക​ണ്ടം​കു​ള​ത്തി,​ ​പി.​കെ.​ ​ഷാ​ജ​ൻ,​ ​വ​നി​താ​ ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​എം.​എ​ൽ.​ ​റോ​സി,​ ​ഷീ​ബ​ ​ബാ​ബു,​ ​സാ​റാ​മ്മ​ ​റോ​ബ്‌​സ​ൺ​ ​തു​ട​ങ്ങി​യ​വ​രെ​ല്ലാം​ ​കോ​ൺ​ഗ്ര​സ് ​അം​ഗ​ങ്ങ​ളു​ടെ​ ​പ്ര​തി​ഷേ​ധ​ത്തെ​ ​പ്ര​തി​രോ​ധി​ച്ച് ​ബ​ഡ്ജ​റ്റ് ​അ​വ​ത​ര​ണ​ത്തി​ന് ​ഡെ​പ്യു​ട്ടി​ ​മേ​യ​ർ​ക്ക് ​വ​ല​യം​ ​തീ​ർ​ത്തു.​ ​ജ​ന​റ​ൽ​ ​ബ​ഡ്ജ​റ്റ് ​ക​ഴി​ഞ്ഞ് ​വൈ​ദ്യു​തി​ ​ബ​ഡ്ജ​റ്റ് ​അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ​ ​മേ​യ​റെ​ ​പ്ര​തി​പ​ക്ഷം​ ​വ​ള​ഞ്ഞ​തോ​ടെ​ ​സീ​റ്റ് ​വി​ട്ടി​റ​ങ്ങി​യ​ ​മേ​യ​ർ,​ ​ഡെ​പ്യു​ട്ടി​ ​മേ​യ​റു​ടെ​ ​അ​ടു​ത്തെ​ത്തി.
ജോ​ൺ​ ​ഡാ​നി​യേ​ൽ,​ ​എ​ൻ.​എ.​ ​ഗോ​പ​കു​മാ​ർ,​ ​ലാ​ലി​ ​ജ​യിം​സ്,​ ​ജ​യ​പ്ര​കാ​ശ് ​പു​വ്വ​ത്തി​ങ്ക​ൽ,​ ​ഇ​ന്ദി​ര​ ​മു​ര​ളീ​ധ​ര​ൻ,​ ​കെ.​ ​രാ​മ​നാ​ഥ​ൻ​ ,​ ​സ​ന്തോ​ഷ് ​കൂ​ള​പ​റ​മ്പി​ൽ​ ​എ​ന്നി​വ​ർ​ ​പ്ര​തി​ഷേ​ധ​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​അ​തേ​സ​മ​യം​ ​ബി.​ജെ.​പി​ ​അം​ഗ​ങ്ങ​ൾ​ ​ഒ​ന്നും​ ​ഉ​രി​യാ​ടാ​തെ​ ​ത​ങ്ങ​ളു​ടെ​ ​സീ​റ്റു​ക​ളി​ൽ​ ​ഇ​രു​ന്നു.

പ്ര​തി​ക​ര​ണ​ങ്ങൾ

കൗ​ൺ​സി​ല​ർ​മാ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ന്ന് ​മേ​യർ

ബ​ഡ്ജ​റ്റ് ​അ​വ​ത​ര​ണ​ത്തി​ൽ​ ​സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​കോ​ൺ​ഗ്ര​സ് ​കൗ​ൺ​സി​ല​ർ​മാ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ​മേ​യ​ർ​ ​എം.​കെ.​വ​ർ​ഗീ​സ്.​ ​ആ​മു​ഖ​ ​പ്ര​സം​ഗം​ ​ന​ട​ത്ത​വേ​ ​മേ​യ​റെ​യും​ ​ബ​ഡ്ജ​റ്റ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​രാ​ജ​ശ്രീ​ ​ഗോ​പ​നെ​യും​ ​കൈ​യേ​റ്റം​ ​ചെ​യ്യാ​ൻ​ ​ശ്ര​മി​ച്ചു.
പ്ര​തി​പ​ക്ഷ​നേ​താ​വി​നെ​ ​കൂ​ടാ​തെ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​ലാ​ലി​ ​ജെ​യിം​സ്,​ ​എ.​കെ.​സു​രേ​ഷ് ​എ​ന്നി​വ​രാ​ണ് ​കൈ​യേ​റ്റം​ ​ചെ​യ്യാ​ൻ​ ​ശ്ര​മി​ച്ച​തെ​ന്ന് ​മേ​യ​ർ​ ​പ​റ​ഞ്ഞു.​ ​അ​മൃ​ത് ​സി​റ്റി​ ​മാ​സ്റ്റ​ർ​ ​പ്ലാ​ൻ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന് ​അ​യ​ച്ചു​വെ​ന്ന​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​ആ​രോ​പ​ണം​ ​പ​ച്ച​ക്ക​ള്ള​മാ​ണ്.​ ​മാ​സ്റ്റ​ർ​ ​പ്ലാ​ൻ​ ​ത​യ്യാ​റാ​ക്കു​ന്ന​തേ​യു​ള്ളൂ.​ ​അ​ഴി​മ​തി​യു​ണ്ടെ​ങ്കി​ൽ​ ​അ​ത് ​തെ​ളി​യി​ക്ക​ണ​മെ​ന്നും​ ​മേ​യ​ർ​ ​വെ​ല്ലു​വി​ളി​ച്ചു.​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​രാ​ജ​ശ്രീ​ ​ഗോ​പ​ൻ,​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ന്മാ​രാ​യ​ ​പി.​കെ.​ഷാ​ജ​ൻ,​ ​സാ​റാ​മ്മ​ ​റോ​ബ്‌​സ​ൺ,​ ​വ​ർ​ഗീ​സ് ​ക​ണ്ടം​കു​ള​ത്തി,​ ​ഷീ​ബ​ ​ബാ​ബു​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

മേ​യ​ർ​ ​മ​റു​പ​ടി​ ​പ​റ​യ​ണം​ ​:​ ​രാ​ജ​ൻ​ ​പ​ല്ലൻ

കൗ​ൺ​സി​ൽ​ ​അ​റി​യാ​തെ​ ​അ​മൃ​ത് ​സി​റ്റി​ ​മാ​സ്റ്റ​ർ​ ​പ്ലാ​ൻ​ ​ക​ര​ട് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന് ​സ​മ​ർ​പ്പി​ച്ച​തി​നെ​ ​കു​റി​ച്ച് ​മേ​യ​ർ​ ​മ​റു​പ​ടി​ ​പ​റ​യ​ണ​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ജ​ൻ​ ​പ​ല്ല​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​അ​ഴി​മ​തി​ ​ന​ട​ത്താ​നാ​ണ് ​സി.​പി.​എം​ ​ശ്ര​മി​ക്കു​ന്ന​ത്.​ ​മാ​സ്റ്റ​ർ​പ്ലാ​ൻ​ ​സ​ർ​ക്കാ​രി​ന് ​കൗ​ൺ​സി​ൽ​ ​അ​റി​യാ​തെ​ ​അ​യ​ച്ചു​കൊ​ടു​ത്തോ​ ​എ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​കൗ​ൺ​സി​ലി​ൽ​ ​മേ​യ​ർ​ ​ഉ​ത്ത​രം​ ​പ​റ​ഞ്ഞി​ല്ല.

കോ​ൺ​ഗ്ര​സി​നെ​ ​വി​മ​ർ​ശി​ച്ച് ​ബി.​ജെ.​പി

ബ​ഡ്ജ​റ്റ് ​അ​വ​ത​ര​ണം​ ​അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യ​ത് ​ജ​നാ​ധി​പ​ത്യ​ ​സം​വി​ധാ​ന​ത്തി​ന് ​യോ​ജി​ച്ച​ത​ല്ലെ​ന്ന് ​ബി.​ജെ.​പി​ ​പാ​ർ​ല​മെ​ന്റ​റി​ ​പാ​ർ​ട്ടി​ ​ലീ​ഡ​ർ​ ​വി​നോ​ദ് ​പൊ​ള്ളാ​ഞ്ചേ​രി​ ​പ​റ​ഞ്ഞു.​ ​ബ​ഡ്ജ​റ്റി​നെ​ ​കു​റി​ച്ചു​ള്ള​ ​ബി.​ജെ.​പി​യു​ടെ​ ​നി​ല​പാ​ട് ​ഇ​ന്ന് ​ചേ​രു​ന്ന​ ​ച​ർ​ച്ച​യി​ൽ​ ​വ്യ​ക്ത​മാ​ക്കും.​ ​അ​തേ​സ​മ​യം​ ​കൗ​ൺ​സി​ൽ​ ​അ​റി​യാ​തെ​ ​അ​മൃ​ത് ​സി​റ്റി​ ​മാ​സ്റ്റ​ർ​ ​പ്ലാ​നി​ന്റെ​ ​ക​ര​ട് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന് ​സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ​ ​അ​ത് ​അം​ഗീ​ക​രി​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നും​ ​ബി.​ജെ.​പി​ ​വ്യ​ക്ത​മാ​ക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.