SignIn
Kerala Kaumudi Online
Saturday, 20 April 2024 10.23 AM IST

കൂടൽമാണിക്യം അധികൃതർ ഉണ്ണായി വാരിയരെയും അമ്മന്നൂരിനെയും അപമാനിച്ചു : കുരിപ്പുഴ

mansi

തൃശൂർ : മൻസിയ എന്ന കലാകാരിക്ക് മതത്തിന്റെ പേരിൽ ഭരതനാട്യം അവതരിപ്പിക്കുന്നതിന് അനുവാദം നിഷേധിക്കുക വഴി ഉണ്ണായി വാര്യരെയും അമ്മന്നൂരിനേയും അപമാനിക്കുകയായിരുന്നുവെന്ന് കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. മൻസിയയ്ക്ക് കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാനുള്ള അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ച് യുക്തിവാദി സംഘം ജില്ലാ കമ്മറ്റി കോർപറേഷന് മുന്നിൽ നടത്തിയ 'മൻസിയക്കൊപ്പം മനുഷ്യ പക്ഷം ' എന്ന പേരിൽ നടത്തിയ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാർ മതേതരത്വത്തിന്റെ പേരിൽ ശക്തമായ നിലപാടെടുക്കണം. കൂടൽമാണിക്യം ക്ഷേത്രത്തിൽ തന്നെ മൻസിയയ്ക്ക് നൃത്തം അവതരിപ്പിക്കാനുള്ള അനുമതി ഗവൺമെന്റ് ഒരുക്കിക്കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ഡി.ഉഷ അദ്ധ്യക്ഷത വഹിച്ചു. ടി.കെ.ശക്തീധരൻ, അഡ്വ.രാജഗോപാൽ വാകത്താനം, സി.ചന്ദ്രബാബു, സന്തോഷ് മാനവം, കെ.നളിനി എന്നിവർ പ്രസംഗിച്ചു. തിയേറ്റർ ബ്ലാക്ക് കണ്ണപുരം അവതരിപ്പിച്ച കന്നബീസ് ഇൻഡിക്ക എന്ന നാടകവും അവതരിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, KUREEPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.