SignIn
Kerala Kaumudi Online
Thursday, 25 April 2024 11.04 PM IST

വിഷു -ഈസ്റ്റർ-റമദാൻ ഖാദി മേളയ്ക്ക് തുടക്കം

khadi

തൃശൂർ: ഖാദി ഗ്രാമ വ്യവസായ ബോർഡ് നടത്തുന്ന വിഷു ഈസ്റ്റർ റമദാൻ ഖാദി മേള ആരംഭിച്ചു. മേളയുടെ ജില്ലാതല ഉദ്ഘാടനം മേയർ എം.കെ.വർഗ്ഗീസ് ആദ്യവിൽപ്പന നൽകി നിർവഹിച്ചു. ഏപ്രിൽ 6 മുതൽ മേയ് 3 വരെയാണ് ഖാദി മേള. ഈ ദിവസങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് 20 ശതമാനം മുതൽ 30 ശതമാനം വരെ സർക്കാർ റിബേറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്ക് ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭ്യമാണ്. മേളയിൽ കോട്ടൺ, ഖാദി തുണിത്തരങ്ങൾ, ഷർട്ടുകൾ, സിൽക്ക് സാരി, കോട്ടൺ സാരി, ചുരിദാർ സെറ്റുമുണ്ട് തുടങ്ങിയ വിവിധ തുണിത്തരങ്ങളും ബെഡ് ഷീറ്റ്, ബെഡുകളും ലഭ്യമാണ്. ശുദ്ധമായ തേൻ, നല്ലെണ്ണ, സോപ്പ് തുടങ്ങിയ ഗ്രാമവ്യവസായ ഉൽപന്നങ്ങളും മേളയുടെ പ്രത്യേകതയാണ്. തൃശൂർ പാലസ് റോഡിലെ നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ, ഖാദി ഗ്രാമ സൗഭാഗ്യ, വടക്കുന്നാഥൻ ഷോപ്പിംഗ് കോംപ്ലക്‌സ്, ഒളരിക്കര ഖാദി ഗ്രാമ സൗഭാഗ്യ, പാവറട്ടി ഖാദി സൗഭാഗ്യ, കേച്ചേരി ഖാദി സൗഭാഗ്യ എന്നിവിടങ്ങളിലാണ് ഖാദിമേള. കോർപറേഷൻ ഡിവിഷൻ കൗൺസിലർ കെ.ജി.നിജി അദ്ധ്യക്ഷനായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, KHADI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.