SignIn
Kerala Kaumudi Online
Friday, 19 April 2024 11.15 AM IST

സെസ് നിർണയിക്കുന്നത് മേയ് 31 വരെ നീട്ടി

ses

തൃശൂർ: കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ സെസ് നിയമ പ്രകാരം കെട്ടിടങ്ങളുടെ സെസ് നിർണ്ണയിക്കുന്നതിന് സമയം മേയ് 31 വരെ നീട്ടി. അന്തിമ ഉത്തരവ് അല്ലെങ്കിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുള്ള ഫയലുകളിൽ ഗാർഹിക കെട്ടിടങ്ങൾക്ക് പലിശ പൂർണ്ണമായും ഒഴിവാക്കിയും, വാണിജ്യ കെട്ടിടങ്ങൾക്ക് പലിശയുടെ 50 ശതമാനം ഇളവ് അനുവദിച്ചും സെസ് തുക പൂർണ്ണമായും അടക്കാനുള്ള അവകാശം ലഭിക്കും.

ഇതുപ്രകാരമുള്ള അഫിഡവിറ്റ് സമർപ്പിച്ചിട്ടില്ലാത്തവർ ഫോറം 1 സമർപ്പിക്കുകയും അതിനോടൊപ്പം താലൂക്കിൽ നിന്നും ഒറ്റത്തവണ നികുതി അടയ്ക്കാൻ നൽകിയ നോട്ടീസ്, ഒക്യൂപൻസി സർട്ടിഫിക്കറ്റ്, ആദ്യമായി കെട്ടിട നികുതി അടച്ച രസീത്, കംപ്ലീഷൻ സർട്ടിഫിക്കറ്റ്, ബിൽഡിംഗ് എയ്ജ് സർട്ടിഫിക്കറ്റ് എന്നിവ അദാലത്തിൽ സമർപ്പിച്ചാൽ സെസ് കണക്കാക്കി പിഴ പലിശ ഒഴിവാക്കും. വിശദ വിവരങ്ങൾക്ക് ജില്ലാ ലേബർ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04872360469.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, SES
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.