SignIn
Kerala Kaumudi Online
Thursday, 25 April 2024 3.00 PM IST

ജൈവവൈവിദ്ധ്യ ബോർഡിന്റെ ഏകദിന വിത്തുത്സവം 11ന്

1

തൃശൂർ: സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് നടപ്പിലാക്കുന്ന കാർഷിക ജൈവവൈവിദ്ധ്യ സംരക്ഷണത്തിന്റെ ഭാഗമായി വിത്തുത്സവം സംഘടിപ്പിക്കും.

ഏകദിന വിത്തുത്സവത്തിന്റെ ഉദ്ഘാടനം 11ന് രാവിലെ ഒമ്പതിന് കേരള സംഗീത നാടക അക്കാഡമി റീജ്യണൽ തിയേറ്ററിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും. തനത് കാർഷിക ഇനങ്ങളുടെ സംരക്ഷണ കർഷകർക്കുള്ള സാമ്പത്തിക സഹായ പ്രഖ്യാപനവും മന്ത്രി നിർവഹിക്കും.

വിത്ത് കൈമാറ്റത്തിന്റെ ഉദ്ഘാടനം മേയർ എം.കെ. വർഗീസും കാർഷിക വിപണനത്തിന്റെ ഉദ്ഘാടനം ജൈവവൈവിദ്ധ്യ ബോർഡ് ചെയർമാൻ ഡോ. സി. ജോർജ്ജ് തോമസും തനത് കാർഷിക വിത്തിനങ്ങളുടെ സംരക്ഷക കർഷകരെ ആദരിക്കൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസും നിർവഹിക്കും. ജൈവവൈവിദ്ധ്യ ബോർഡ് അംഗം ഡോ. കെ.ടി. ചന്ദ്രമോഹൻ പദ്ധതി വിശദീകരിക്കും. ജൈവവൈവിദ്ധ്യ സെമിനാറിന്റെ ഉദ്ഘാടനം എൻ.കെ. അക്ബർ എം.എൽ.എ നിർവഹിക്കും. ജൈവ വൈവിദ്ധ്യ ബോർഡ് അംഗം ഡോ. കെ. സതീഷ് കുമാർ സെമിനാർ മോഡറേറ്ററാകും. ഡോ. സി.കെ. പീതാംബരൻ വിഷയാവതരണം നടത്തും. വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ്, ഔഷധസസ്യ ബോർഡ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ ഡോ. ടി.കെ. ഹൃദ്രീക് എന്നിവർ പങ്കെടുക്കും.

വിത്തുത്സവത്തിൽ

  • വിത്തിനങ്ങളുടെ പ്രദർശനവും കൈമാറ്റവും
  • കാർഷിക വിപണനം
  • സംരക്ഷിക കർഷകരെ ആദരിക്കൽ
  • സാമ്പത്തിക സഹായ പ്രഖ്യാപനം
  • കാർഷിക ജൈവവൈവിദ്ധ്യ സെമിനാ പരമ്പരാഗത ഗോത്ര വർഗ്ഗ കലാവിരുന്ന്

ലക്ഷ്യം

കാർഷിക ജൈവ വൈവിദ്ധ്യ സംരക്ഷണ പദ്ധതിയിൽ കാർഷിക പാരമ്പര്യം വരുംതലമുറയ്ക്ക് പകരുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.