ഇരിങ്ങാലക്കുട: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കലയ്ക്ക് മതമില്ല, പാടുന്നോർ പാടട്ടെ, ആടുന്നോർ ആടട്ടെ എന്ന പേരിൽ നർത്തകി മൻസിയയ്ക്കായി നൃത്തപരിപാടി സംഘടിപ്പിച്ചു. സാംസ്കാരിക സാമ്മേളനത്തിൽ മന്ത്രി ആർ.ബിന്ദു മുഖ്യപ്രഭാഷണം നടത്തി. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാഡമി ചെയർമാൻ പ്രൊഫ.കെ.സച്ചിദാനന്ദൻ, കവി പി.എൻ.ഗോപികൃഷ്ണൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, എഴുത്തുകാരി രേണു രാമനാഥൻ, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ഗ്രീഷ്മ അജയഘോഷ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അഡ്വ.എൻ.വി.വൈശാഖൻ, ആർ.എൽ.ശ്രീലാൽ, ജില്ലാ പ്രസിഡന്റ് കെ.വി.രാജേഷ്, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.വിജയ, സംഘാടക സമിതി ചെയർമാൻ വി.എ.മനോജ്കുമാർ, ജില്ലാ സെക്രട്ടറി പി.ബി. അനൂപ് , ബ്ലോക്ക് പ്രസിഡന്റ് ഐ.വി.സജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനാനന്തരം മൻസിയ അവതരിപ്പിച്ച നൃത്തം അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |