തൃശൂർ: സംസ്ഥാനത്തിന്റെ സാംസ്കാരിക ചിത്രത്തിൽ ചരിത്രമാകാൻ പോകുന്ന ഒന്നാണ് തൃശൂരിൽ നടക്കുന്ന റവന്യൂ കലോത്സവമെന്ന് മന്ത്രി കെ. രാജൻ. മേളയോട് അനുബന്ധിച്ച് ചേർന്ന സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പൊതുജന പങ്കാളിത്തം ഉറപ്പിച്ച് ശ്രദ്ധേയ പരിപാടികൾ കൂടി കലോത്സവത്തിൽ ഉൾപ്പെടുത്താനാണ് വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. 4000 ത്തോളം കലാകാരൻമാർ മാറ്റുരയ്ക്കുന്ന കലോത്സവത്തിന് എല്ലാ സഹായവും പിന്തുണയും വേണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. 14 ജില്ലകളിലെ റവന്യൂ വകുപ്പിലെയും സംസ്ഥാന റവന്യൂ വകുപ്പിലെയും ഉദ്യോഗസ്ഥരാണ് സംസ്ഥാന റവന്യൂ കലോത്സവത്തിൽ പങ്കെടുക്കുന്നത്.
മന്ത്രി കെ. രാജൻ ചെയർമാനായുള്ള സമിതിയിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ ഉൾപ്പെടെയുണ്ട്. ജോയിന്റ് ലാൻഡ് കമ്മിഷണർ ജെറോമിക് ജോർജ് ചടങ്ങിൽ കലോത്സവ വിശദീകരണം നടത്തി. പി. ബാലചന്ദ്രൻ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |