തൃശൂർ : കോർപ്പറേഷൻ പ്രദേശത്ത് വിതരണം ചെയ്യുന്ന കുടിവെള്ളം കടുത്ത നിറവ്യത്യാസം ഉള്ളതും മാലിന്യം കലർന്നതാണെന്നും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി കോർപ്പറേഷൻ നഗരാസൂത്രണ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ മേയർക്കെതിരെ നൽകിയ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.
അക്ഷരീയം 23ന്
തൃശൂർ: തൃശൂർ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 23ന് വൈകിട്ട് മൂന്നിന് 'അക്ഷരീയം' സാഹിത്യ സമ്മേളനം നടക്കും. യൂസഫലി കേച്ചേരി പുരസ്കാര സമർപ്പണം, കെ.പി. ബാലചന്ദ്രൻ സ്മാരക പുരസ്കാര സമർപ്പണം, സാഹിത്യ അക്കാഡമി സാരഥികൾക്ക് സ്വീകരണം, പുസ്തക പ്രകാശനങ്ങൾ, നൃത്തശിൽപ്പം തുടങ്ങിയ പരിപാടികൾ ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |