SignIn
Kerala Kaumudi Online
Thursday, 18 April 2024 9.48 PM IST

പാലയ്ക്കൽ - പെരുമ്പിള്ളിശ്ശേരി റോഡ് പണി: ഗതാഗതം നിരോധിച്ചാൽ ബസുകൾ ഓടിക്കില്ലെന്ന്

1

തൃശൂർ: പാലയ്ക്കൽ പെരുമ്പിള്ളിശ്ശേരി റോഡ് പണിക്കായി സ്വകാര്യ ബസ് ഗതാഗതം നിരോധിച്ചാൽ സർവ്വീസ് നിറുത്തിവെയ്ക്കുമെന്ന് ബസുടമ സംയുക്ത സമരസമിതി അറിയിച്ചു. ഫെബ്രുവരി 20 മുതൽ തൃശൂർ ഇരിങ്ങാലക്കുട കൊടുങ്ങല്ലൂർ റൂട്ടിൽ പാലയ്ക്കൽ മുതൽ പെരുമ്പിള്ളിശ്ശേരി വരെ പഴയ റോഡ് പൊളിച്ച് നിർമ്മാണം തുടങ്ങിയിട്ടുണ്ട്.

കൊടുങ്ങല്ലൂരിൽ നിന്ന് തൃശൂരിലേക്ക് വരുന്ന ബസുകൾ ഇപ്പോൾ ഇതുവഴി തന്നെയാണ് സർവീസ് നടത്തുന്നത്. തൃശൂർ കൊടുങ്ങല്ലൂർ ബസുകൾ പാലയ്ക്കൽ സെന്ററിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഒല്ലൂർ ആനക്കല്ല് വഴി പൂച്ചുന്നിപ്പാടത്ത് എത്തി കൊടുങ്ങല്ലൂരിലേയ്ക്ക് പോകുന്നുണ്ട്. സി.സി. മുകുന്ദൻ എം.എൽ.എയുടെ നേതൃത്വത്തിൽ കമ്പനി അധികൃതരും പഞ്ചായത്ത് പ്രസിഡന്റുമാരും, ബസ് ഉടമ സംഘടനാ പ്രതിനിധികളുമായി നടത്തിയ യോഗത്തിൽ പാലയ്ക്കൽ പെരുമ്പിള്ളിശ്ശേരി റോഡിന്റെ ഒരു വശം കോൺക്രീറ്റ് ചെയ്ത് ആ ഭാഗം ഉറച്ചാൽ ബസുകൾക്ക് സർവ്വീസ് നടത്തി മറുവശത്ത് പണി പൂർത്തീകരിക്കാമെന്ന് ധാരണയായതാണ്. എന്നാൽ ഈ തീരുമാനങ്ങൾക്ക് വിരുദ്ധമായി റോഡ് ഗതാഗതം പൂർണ്ണമായും നിരോധിക്കാനാണ് നീക്കം. 18 മുതൽ തൃശൂർ പെരുമ്പിള്ളിശ്ശേരി പാലയ്ക്കൽ റൂട്ടിൽ സ്വകാര്യ ബസ് ഗതാഗതം പൂർണ്ണമായും കമ്പനി അധികൃതർ നിരോധിക്കുകയാണെങ്കിൽ എല്ലാ ബസുകളും അനിശ്ചിത കാലത്തേക്ക് സർവീസ് നിറുത്തിവെയ്ക്കുമെന്നും സമിതി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.