SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.40 PM IST

പ്രദർശന മേളയിലേക്ക് വരൂ, കേരളത്തിലെ മുഖ്യമന്ത്രിമാരെ കാണാം

mela

തൃശൂർ : മേളയിൽ കാണാം കേരളം ഭരിച്ചിരുന്ന മുഖ്യമന്ത്രിമാരെയും നിലവിലെ മുഖ്യമന്ത്രിയെയും. ഇ.എം.എസ് മുതൽ പിണറായി വരെയുള്ള ഛായാചിത്രങ്ങളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. ആദ്യത്തെ മുഖ്യമന്ത്രിയായ ഇ.എം.എസ്, പട്ടം താണുപിള്ള, ആർ.ശങ്കർ, സി.അച്യുത മേനോൻ, കെ.കരുണാകരൻ, എ.കെ.ആന്റണി, പി.കെ.വാസുദേവൻ നായർ, സി.എച്ച്.മുഹമ്മദ് കോയ, ഇ.കെ.നായനാർ, ഉമ്മൻചാണ്ടി, വി.എസ്.അച്യുതാനന്ദൻ, പിണറായി വിജയൻ എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനമേളയിൽ ഒരുക്കിയിരിക്കുന്നത്. ഇതുവരെ 12 മുഖ്യമന്ത്രിമാരാണ് കേരളത്തെ നയിച്ചത്. 23 സർക്കാരുകൾ കേരളത്തിൽ നിലവിൽ വന്നെങ്കിലും ഇ.എം.എസ്, സി.അച്യുത മേനോൻ, കെ.കരുണാകരൻ, ഇ.കെ.നായനാർ, എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി, പിണറായി വിജയൻ എന്നിവർ കേരളത്തിൽ ഒന്നിൽ കൂടുതൽ തവണ മുഖ്യമന്ത്രിമാരായി. ഏപ്രിൽ അഞ്ചിന് 1957 ലാണ് ഇ.എം.എസിന്റെ നേതൃത്വത്തിൽ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റത്.

സെൽഫി എടുക്കാനും തിരക്ക്

മുഖ്യമന്ത്രിമാരായിരുന്നവരുടെ ചിത്രങ്ങൾക്ക് മുന്നിൽ നിന്ന് സെൽഫി എടുക്കുന്നതിനും വൻ തിരക്കാണ്. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രങ്ങൾക്ക് മുന്നിലാണ് ആൾക്കൂട്ടം കൂടുതൽ. സ്ത്രീകളടക്കമുള്ളവരാണ് സെൽഫിയെടുക്കാൻ മത്സരിച്ചിരുന്നത്. മുൻ മുഖ്യമന്ത്രി വി.എസ്.അച്ച്യുതാന്ദനും ആരാധകരേറെയാണ്. മേളയിലെത്തിയ പുത്തൻ തലമുറയ്ക്ക് ഏറെ കൗതുകം നിറഞ്ഞ പ്രദർശനം കൂടിയായി മുഖ്യമന്ത്രിമാർ ഒന്നിച്ച പവലിയൻ.

മെ​ഗാ​ ​പ്ര​ദ​ർ​ശന വി​പ​ണ​ന​മേ​ള​യ്ക്ക് ​ഉ​ജ്ജ്വ​ല​ ​തു​ട​ക്കം

തൃ​ശൂ​ർ​ ​:​ ​ര​ണ്ടാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ന്റെ​ ​ഒ​ന്നാം​ ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​എ​ന്റെ​ ​കേ​ര​ളം​ ​മെ​ഗാ​ ​പ്ര​ദ​ർ​ശ​ന​ ​വി​പ​ണ​ന​മേ​ള​യ്ക്ക് ​ഉ​ജ്ജ്വ​ല​ ​തു​ട​ക്കം.​ ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​എ​ന്റെ​ ​കേ​ര​ളം​ ​പ്ര​ദ​ർ​ശ​ന​ ​വി​പ​ണ​ന​മേ​ള​യു​ടെ​ ​സ്റ്റാ​ളു​ക​ളു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു​ ​നി​ർ​വ്വ​ഹി​ച്ചു.​ ​മേ​യ​ർ​ ​എം.​കെ.​വ​ർ​ഗീ​സ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​എ.​സി.​മൊ​യ്തീ​ൻ,​ ​ഇ.​ടി.​ടൈ​സ​ൺ​ ​മാ​സ്റ്റ​ർ,​ ​കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ,​ ​സേ​വ്യ​ർ​ ​ചി​റ്റി​ല​പ്പി​ള്ളി,​ ​മു​ര​ളി​ ​പെ​രു​നെ​ല്ലി,​ ​വി.​ആ​ർ.​സു​നി​ൽ​ ​കു​മാ​ർ,​ ​എ​ൻ.​കെ.​അ​ക്ബ​ർ,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​കെ.​ഡേ​വി​സ് ​മാ​സ്റ്റ​ർ,​ ​കെ.​വി.​ന​ഫീ​സ,​ ​എ​സ്.​ബ​സ​ന്ത്‌​ലാ​ൽ,​ ​പി.​ആ​ർ.​ഡി​ ​മേ​ഖ​ലാ​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​കെ.​ടി.​ശേ​ഖ​ര​ൻ,​ ​ജി​ല്ലാ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​സി.​പി.​അ​ബ്ദു​ൾ​ ​ക​രീം​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.


ക​ഴി​ഞ്ഞ​ ​ആ​റ് ​വ​ർ​ഷ​ക്കാ​ലം​ ​കേ​ര​ള​ത്തി​ൽ​ ​സ​മാ​ന​ത​ക​ൾ​ ​ഇ​ല്ലാ​ത്ത​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​യി​ ​സ​ർ​ക്കാ​ർ​ ​മാ​റി​ക്ക​ഴി​ഞ്ഞു.​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​താ​ഴെ​ത്ത​ട്ടി​ൽ​ ​തു​ട​ങ്ങി​ ​എ​ല്ലാ​ ​മേ​ഖ​ല​യി​ലും​ ​വി​ക​സ​ന​ത്തി​ന്റെ​ ​വി​ത്ത് ​വി​ത​യ്ക്കാ​ൻ​ ​സാ​ധി​ച്ചു.​ ​ഒ​ന്നാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​വ​സാ​ന​ ​ഘ​ട്ട​ത്തി​ൽ​ ​കൊ​വി​ഡി​നെ​ ​കൃ​ത്യ​മാ​യ​ ​ത​യ്യാ​റെ​ടു​പ്പോ​ടെ​ ​ചെ​റു​ത്തു​നി​ൽ​ക്കാ​ൻ​ ​ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് ​ക​ഴി​ഞ്ഞ​ത് ​ശ്ര​ദ്ധേ​യ​മാ​ണ്.​ ​പ്ര​തി​സ​ന്ധി​ ​കാ​ല​ത്ത് ​ആ​രെ​യും​ ​പ​ട്ടി​ണി​ക്കി​ടാ​തെ​ ​സം​ര​ക്ഷി​ക്കാ​നാ​യ​ത് ​ലോ​ക​ത്തി​ന് ​ത​ന്നെ​ ​മാ​തൃ​ക​യാ​യി.​

​മ​ന്ത്രി​ ​കെ.​രാ​ജൻ


ജ​ന​സേ​വ​ന​ങ്ങ​ളി​ൽ​ ​ഊ​ന്നി​യ​ ​വി​ക​സ​ന​പ്ര​വ​ർ​ത്ത​നം​ ​കാ​ഴ്ച്ച​ ​വ​ച്ച​ ​സ​ർ​ക്കാ​രി​ന് ​ജ​നം​ ​ന​ൽ​കി​യ​ ​അം​ഗീ​കാ​ര​മാ​ണ് ​ര​ണ്ടാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ.​ ​കേ​ര​ള​ത്തി​ന്റെ​ ​സ​മ​ഗ്ര​ ​മേ​ഖ​ല​യി​ലും​ ​മു​ന്നേ​റ്റം​ ​കൈ​വ​രി​ക്കാ​ൻ​ ​സ​ർ​ക്കാ​രി​നാ​യി.​ ​കി​ഫ്ബി,​ ​റീ​ബി​ൽ​ഡ് ​കേ​ര​ള​യി​ലൂ​ടെ​ ​പ്ര​ള​യം​ ​ത​ക​ർ​ത്ത​ ​റോ​ഡു​ക​ളും​ ​തോ​ടു​ക​ളും​ ​മി​ക​ച്ച​ ​രീ​തി​യി​ൽ​ ​പു​ന​:​സൃ​ഷ്ടി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ത് ​മി​ക​ച്ച​ ​നേ​ട്ട​മാ​ണ്.​

​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, CHIEFMINISTER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.