തൃശൂർ: കെ - റെയിൽ പദ്ധതിക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോസ് വള്ളൂർ നയിക്കുന്ന പദയാത്ര മേയ് 25 മുതൽ 28 സംഘടിപ്പിക്കാൻ ഡി.സി.സി നേതൃയോഗം തീരുമാനിച്ചു. മേയ് 25ന് കാടുകുറ്റിയിൽ ഉദ്ഘാടനം ചെയ്യുന്ന പദയാത്ര 28ന് കുന്നംകുളത്ത് സമാപിക്കും. നേതൃയോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി.
പി.എ. മാധവൻ, ടി.വി. ചന്ദ്രമോഹൻ, അനിൽ അക്കര, കെ.കെ. കൊച്ചുമുഹമ്മദ്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, സി.എസ്. ശ്രീനിവാസൻ, അഡ്വ. ജോസഫ് ടാജറ്റ്, കെ.ബി. ശശികുമാർ, എ. പ്രസാദ്, ജോൺ ഡാനിയേൽ, ഐ.പി. പോൾ, സി.ഒ. ജേക്കബ്, നിജി ജസ്റ്റിൻ, കെ. ഗോപാലകൃഷ്ണൻ, സി.എസ്. രവീന്ദ്രൻ, ടി. ഗോപാലകൃഷ്ണൻ, ആന്റോ പെരുമ്പിള്ളി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |