മുളങ്കുന്നത്തുകാവ് : ശാന്തിഗിരി ആശ്രമം തങ്ങാലൂർ ശാഖയുടെ നാലാമത് പ്രതിഷ്ഠാവാർഷികം നാളെ നടക്കും. രാവിലെ അഞ്ചിന് ആരാധന, ആറിന് പുഷ്പസമർപ്പണം, വാർഷികാഘോഷ സമ്മേളനം എന്നിവ നടക്കും. പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിക്കും. അവണൂർ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി അദ്ധ്യക്ഷത വഹിക്കും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തും.
ഇമാം അബ്ദുൽ അസീസ് നിസാമി, ഫാ.ജോഫി ചിറ്റിലപ്പിള്ളി, ജനനി വിജയ ജ്ഞാന തപസ്വിനി, അവണൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ.രാധാകൃഷ്ണൻ, മെമ്പർമാരായ ജിഷ പ്രദീപ്, സുരേഷ് അവണൂർ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ.കൃഷ്ണകുമാർ, ബി.ജെ.പി വടക്കാഞ്ചേരി മണ്ഡലം സെക്രട്ടറി സി.കൃഷ്ണകുമാർ, ടി.ആർ. സത്യൻ, രാജൻ. സി.എസ്, ബിനോജ്. എം.ആർ തുടങ്ങിയവർ പങ്കെടുക്കും. ഉച്ചയ്ക്ക് അന്നദാനം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |