SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.01 PM IST

പൂരത്തിനെത്താം, വിശന്നിരിക്കേണ്ട..! രണ്ടുരൂപയ്ക്ക് ഇഡ്ഡലിയും സാമ്പാറും

1

തൃശൂർ: പൂരത്തിന് എത്തുന്നവർ വിശനിരിക്കേണ്ട, കിട്ടും രണ്ട് രൂപയ്ക്ക് ഇഡ്ഡലി. ഫാ. ഡേവിസ് ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പൂരത്തിന് എത്തുന്നവർക്ക് രണ്ട് രൂപയ്ക്ക് ഇഡ്ഡലി നൽകുന്നത്. മൂന്ന് ഇഡ്ഡലിയും സാമ്പാറും ചേർന്ന ഒരു ബോക്‌സാണ് നൽകുന്നത്.

പെരിങ്ങാവിലെ ക്ലോത്ത് ആൻഡ് ഫുഡ് ബാങ്കിനോട് ചേർന്ന് ദിവസവും രണ്ട് രൂപയ്ക്ക് ഇഡ്ഡലി ലഭിക്കുമെന്നും ഫാ. ഡേവിസ് ചിറമ്മൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇവിടെ എല്ലാ ബുധനാഴ്ചകളിലും ആഴ്ചച്ചന്തകളും ആരംഭിക്കും. എനിടൈം മണി ട്രാൻസ്ഫർ കമ്പനിയുമായി സഹകരിച്ച് വീട്ടുപടിക്കൽ സേവനം ലഭ്യമാക്കുന്ന ഡിജിറ്റൽ പണമിടപാടും നടത്തും. ഇതിലൂടെ നിരവധി പേർക്ക് ജോലി ലഭ്യമാക്കാൻ സാധിക്കുമെന്നും ഫാ. ചിറമ്മൽ പറഞ്ഞു.

ഇഡ്ഡലി വിൽപ്പനയിലെ ലാഭത്തിൽ നിന്ന് കമ്പനി ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകും. ആഴ്ചച്ചന്തയിൽ കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ ഇവിടെ കൊണ്ടുവന്ന് വിൽപ്പന നടത്താം. വാർത്താസമ്മേളനത്തിൽ രാജൻ പി. മോമസ്, സി.വി. ജോസ്, ലൈജു സെബാസ്റ്റ്യൻ, അജീഷ് അമയത്ത്, വിമൽ സദാനന്ദൻ, നിതിൻ പവിത്രൻ എന്നിവർ പങ്കെടുത്തു.

കുടമാറ്റം സമയത്താണ് ഇഡ്ഡലി വിൽപ്പന നടത്തുക. മൂന്ന് ഇഡ്ഡലിയും സാമ്പാറും ചേർന്ന ഒരു ബോക്‌സാണ് ആറ് രൂപയ്ക്ക് നൽകുന്നത്.

- ഫാ. ഡേവിസ് ചിറമ്മൽ

സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​പൂ​രം​ ​പു​സ്ത​കോ​ത്സ​വം 28​ ​മു​തൽ

തൃ​ശൂ​ർ​:​ ​കേ​ര​ള​ ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​തൃ​ശൂ​ർ​ ​പൂ​ര​ത്തോ​ട് ​അ​നു​ബ​ന്ധി​ച്ച് ​ന​ട​ത്തു​ന്ന​ ​പൂ​രം​ ​പു​സ്ത​കോ​ത്സ​വ​ത്തി​നും​ ​സാം​സ്‌​കാ​രി​ക​ ​പ​രി​പാ​ടി​ക​ൾ​ക്കും​ ​ഏ​പ്രി​ൽ​ 28​ന് ​തു​ട​ക്ക​മാ​കും.​ ​വൈ​കി​ട്ട് ​അ​ഞ്ചി​ന് ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ ​ഡോ.​ ​ആ​ർ.​ ​ബി​ന്ദു​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സാം​സ്‌​കാ​രി​ക​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​പു​സ്ത​ക​ങ്ങ​ൾ​ ​വി​ല​ക്കി​ഴി​വി​ൽ​ ​വാ​ങ്ങാ​നു​ള്ള​ ​അ​വ​സ​രം​ ​പു​സ്ത​കോ​ത്സ​വം​ ​ഒ​രു​ക്കു​ന്നു​ണ്ട്.​ ​എ​ല്ലാ​ ​ദി​വ​സ​വും​ ​വൈ​കി​ട്ട് ​പ്ര​ഭാ​ഷ​ണ​ങ്ങ​ളും​ ​ക​ലാ​പ​രി​പാ​ടി​ക​ളും​ ​അ​ര​ങ്ങേ​റും.​ ​മേ​യ് ​ഏ​ഴി​ന് ​പു​സ്ത​കോ​ത്സ​വം​ ​സ​മാ​പി​ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.