തൃശൂർ: പന്നിയങ്കരയിൽ അമിത ടോൾ പിരിവിനെതിരെ സ്വകാര്യ ബസുടമകളും തൊഴിലാളികളും നടത്തിയ സൂചനാ പണിമുടക്ക് പൂർണം. ജില്ലയിലെ ചില ഭാഗങ്ങളിൽ ഏതാനും ഒറ്റപ്പെട്ട സർവീസുകളുണ്ടായെങ്കിലും 99% സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. പാലക്കാട് തൃശൂർ ജില്ലകളിലെ സ്വകാര്യ ബസുടമകളാണ് സൂചനാ സമരം നടത്തിയത്.
കഴിഞ്ഞ 20 ദിവസമായി ടോൾ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്, തൃശൂർ റൂട്ടിൽ സ്വകാര്യ ബസുടമകൾ പണിമുടക്കിലാണ്. ഇവർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് രണ്ട് ജില്ലകളിലായി ബസുടമകളും തൊഴിലാളികളും സമരം നടത്തുന്നത്. സമരത്തെ തുടർന്ന് ജനങ്ങൾക്ക് ടാക്സി, ഓട്ടോ സർവീസുകളെ ആശ്രയിക്കേണ്ടിവന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |