തൃശൂർ: കൂർക്കഞ്ചേരി ശ്രീനാരായണ ഭക്തപരിപാലന യോഗത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ട ഭരണസമിതിയോഗം അംഗങ്ങൾക്കുള്ള സ്വീകരണ യോഗം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യൂണിയൻ അസി. സെക്രട്ടറി കെ.വി. സദാനന്ദൻ അദ്ധ്യക്ഷനായി. പി. ബാലചന്ദ്രൻ എം.എൽ.എ, യോഗം കേന്ദ്ര വനിതാ സംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, എസ്.എൻ. ഡി.പി ചാലക്കുടി യൂണിയൻ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ, തൃശൂർ യൂണിയൻ കൗൺസിലർ ഐ.ജി. പ്രസന്നൻ, ബി.ജെ.പി ജില്ലാ സെക്രട്ടറി വിൻഷി അരുൺകുമാർ, കണ്ണംകുളങ്ങര ഡിവിഷൻ കൗൺസിലർ മുകേഷ് കൂളപറമ്പിൽ, സദാനന്ദൻ വാഴപ്പിള്ളി എന്നിവർ സംസാരിച്ചു. എസ്.എൻ.ബി.പി യോഗം സീനിയർ അംഗം ധർമ്മൻ വീയ്യത്ത് തെരഞ്ഞെടുക്കപ്പെട്ടവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
ആരോഗ്യശാസ്ത്ര സർവകലാശാല സെനറ്റ്യോഗം ഒമ്പതിന്
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെപത്താം സെനറ്റ്യോഗം ഒമ്പതിന് രാവിലെ 11 ന് സർവകലാശാലാ സെനറ്റ് ഹാളിൽ നടക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ആരോഗ്യമന്ത്രി വീണ ജോർജ് എന്നിവർ പങ്കെടുക്കും. ആരോഗ്യശാസ്ത്ര സർവകലാശാല ആക്ട് പ്രകാരം പുതുതായി രൂപീകരിക്കപ്പെട്ട രണ്ടാമത്തെ സെനറ്റിന്റെ ആദ്യയോഗമാണ് നടക്കുന്നത്. ചാൻസലർ, പ്രൊ ചാൻസലർ, വൈസ് ചാൻസലർ, പ്രൊ വൈസ് ചാൻസലർ എന്നിവരുൾപ്പെടെ ആകെ 87 അംഗങ്ങളാണ് രണ്ടാമത്തെ സെനറ്റിൽ ഉൾപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |