SignIn
Kerala Kaumudi Online
Thursday, 25 April 2024 5.51 PM IST

600ലേറെ സി.സി.ടി.വി കാമറകൾ, പഴുതടച്ച് സുരക്ഷാവലയം

1
ബു​ള്ള​റ്റ് ​സ്ക്വാ​ഡി​ന്റെ​ ​ഫ്ലാ​ഗ് ​ഓഫ് ​മ​ന്ത്രി​ ​കെ.​ ​രാ​ജ​ൻ​ ​നി​ർ​വ​ഹി​ക്കു​ന്നു. ക​ള​ക്ട​ർ​ ​ഹ​രി​ത​ ​വി.​ കു​മാ​ർ​,​ ​സി.​ഐ: പി.​വി​. സി​ന്ധു​ ​തു​ട​ങ്ങി​യ​വ​ർ​ ​സ​മീ​പം.

തൃശൂർ: നഗരത്തിൽ 600ലേറെ സി.സി.ടി.വി കാമറകൾ,​ പൊലീസ് സെൻട്രൽ കൺട്രോൾ റൂമിൽ നിന്ന് 24 മണിക്കൂറും ശക്തമായ നിരീക്ഷണം,​ തേക്കിൻകാട് മൈതാനത്തെ കൺട്രോൾ റൂമിൽ നിന്നും നിയന്ത്രണം... നഗരത്തിൽ നടക്കുന്ന ഏത് അനിഷ്ട സംഭവങ്ങളും തത്സമയം കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും കഴിയും വിധമാണ് പൂരത്തിനുള്ള സുരക്ഷാ ക്രമീകരണം.

സ്വരാജ് റൗണ്ടിന് ചുറ്റുമുള്ള നൂറിലേറെ സി.സി.ടി.വി കാമറകൾ പൂരപ്പറമ്പിലെ കൺട്രോൾ റൂമിൽ നിന്ന് നേരിട്ട് നിരീക്ഷിക്കാനാകും. പൂരം എക്‌സിബിഷന്റെ എല്ലാ കവാടങ്ങളിലും പ്രത്യേക സി.സി.ടി.വി കാമറകൾ സ്ഥാപിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. നഗരത്തിൽ സുരക്ഷ ശക്തമാക്കുന്നതിനായി ശക്തൻ സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, റെയിൽവേ സ്‌റ്റേഷൻ തുടങ്ങിയ ഇടങ്ങളിൽ പ്രത്യേക പൊലീസ് കിയോസ്‌കുകളുമുണ്ട്.

പ്രത്യേക ഡ്രൈവ് നടത്തി സ്ഥിരം കുറ്റവാളികളെ കണ്ടെത്തി കരുതൽ നടപടികൾ ഇതിനകം സ്വീകരിച്ചു. പിടിച്ചുപറി, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ജില്ലയ്ക്കകത്തും പുറത്തുമുള്ള സംഘങ്ങളെ പ്രത്യേകം നിരീക്ഷിക്കുന്നതിനും തിരിച്ചറിയിന്നതിനുമുള്ള സംവിധാനങ്ങളും തയ്യാർ. മറ്റ് ജില്ലകളിൽ നിന്നടക്കം വിദഗ്ദ്ധ പരിശീലനം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥർ തൃശൂരിൽ എത്തിയിട്ടുണ്ട്. പൂരത്തോട് അനുബന്ധിച്ച് വിന്യസിക്കുന്ന നാലായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരിൽ വനിതാ പൊലീസിന്റെ പ്രാതിനിധ്യം കൂട്ടിയിട്ടുണ്ട്.

വനിതാ പൊലീസിലെ ബുള്ളറ്റ് പട്രോൾ സംഘത്തിന്റെയും കുടുംബശ്രീ ഷീ ടാക്‌സികളുടെയും ഫ്‌ളാഗ് ഓഫ് ചടങ്ങ് മന്ത്രി കെ. രാജൻ നിർവഹിച്ചു. കളക്ടർ ഹരിത വി. കുമാർ, സിറ്റി കമ്മിഷണർ ആർ. ആദിത്യ, ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ, കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓഡിനേറ്റർ ഇൻ ചാർജ് കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

  • നെഹ്‌റു പാർക്കിനോട് ചേർന്ന് സ്ത്രീകൾക്കായി 9 പോർട്ടബിൾ ടോയ്‌ലെറ്റുകൾ
  • ജില്ലാ ആശുപത്രിക്ക് മുൻവശത്ത് പൂരപ്പറമ്പിനോട് ചേർന്ന് 9 ലേഡീസ് ടോയ്‌ലെറ്റുകൾ
  • പൊലീസ് കൺട്രോൾ റൂമിന് പിറകുവശത്തായി 4 ടോയ്‌ലെറ്റുകൾ
  • ജനറൽ ആശുപത്രിക്കു പിറകിലായി 3 അധിക ടോയ്‌ലെറ്റുകൾ

കുട്ടികൾക്കും സ്ത്രീകൾക്കും പൂരം കാണാൻ പ്രത്യേക സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കർശനമായ സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
- മന്ത്രി കെ. രാജൻ

പൂ​ര​ത്തി​ന് നാ​ലാ​യി​ര​ത്തോ​ളം​ ​പൊ​ലീ​സു​കാർ

തൃ​ശൂ​ർ​:​ ​തൃ​ശൂ​ർ​ ​പൂ​രം​ ​നി​യ​ന്ത്രി​ക്കാ​ൻ​ 3611​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ ​പു​റ​മേ​ 400​ ​റി​സ​ർ​വ് ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​ചേ​ർ​ന്ന് ​ആ​കെ​ ​നാ​ലാ​യി​ര​ത്തോ​ളം​ ​പൊ​ലീ​സു​കാ​ർ.​
36​ ​ഡി​വൈ.​എ​സ്.​പി​മാ​രും​ 64​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രും​ 287​ ​എ​സ്.​ഐ​മാ​രും​ ​നേ​തൃ​ത്വം​ ​ന​ൽ​കും.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ഡ്യൂ​ട്ടി​വി​വ​രം​ ​അ​റി​യു​ന്ന​തി​ന് ​ഡി​ജി​റ്റ​ൽ​ ​സേ​വ​നം​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​സാ​മ്പി​ൾ​ ​വെ​ടി​ക്കെ​ട്ട് ​മു​ത​ൽ​ ​ഉ​പ​ചാ​രം​ ​ചൊ​ല്ലി​പ്പി​രി​യു​ന്ന​തു​ ​വ​രെ​യു​ള്ള​ ​എ​ല്ലാ​ ​ച​ട​ങ്ങു​ക​ളു​ടെ​യും​ ​അ​നി​മേ​ഷ​ൻ​ ​രൂ​പ​ത്തി​ലു​ള്ള​ ​വീ​ഡി​യോ​യാ​ണ് ​ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.​ ​
പൊ​ലീ​സു​കാ​രു​ടെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ന​മ്പ​റു​ക​ളി​ലേ​ക്കാ​ണ് ​വീ​ഡി​യോ​യു​ടെ​ ​ലി​ങ്ക് ​അ​യ​ച്ചു​ ​ന​ൽ​കു​ന്ന​ത്.​ ​ഇ​ത് ​കാ​ണു​ന്ന​തോ​ടെ​ ​പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​അ​വ​രു​ടെ​ ​ഡ്യൂ​ട്ടി​വി​വ​ര​ങ്ങ​ൾ​ ​എ​ളു​പ്പ​ത്തി​ൽ​ ​മ​ന​സ്സി​ലാ​ക്കാ​ൻ​ ​ക​ഴി​യും.​ ​
തൃ​ശൂ​ർ​ ​സി​റ്റി​ ​പൊ​ലീ​സ് ​പി.​ആ​ർ.​ഒ​ ​വി​ഭാ​ഗ​മാ​ണ് ​വീ​ഡി​യോ​യു​ടെ​ ​അ​ണി​യ​റ​യി​ൽ​ ​പ്ര​വ​ർ​ത്തി​ച്ച​ത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.