തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ വിശുദ്ധ മാർ അദ്ദായ് ശ്ലീഹായുടെ നാമധേയ പെരുന്നാൾ 13, 14, 15 എന്നീ ദിവസങ്ങളിൽ ആഘോഷിക്കും. നവതിയുടെ നിറവിൽ 90 വൃക്ക രോഗികൾക്ക് ഡയാലിസിസിന് ധനസഹായം നൽകും. 90 വയസ് കഴിഞ്ഞവരെയും ആദരിക്കും. 15ന് മാർ അദ്ദാസ് ശ്ലീഹായുടെ ഓർമ്മ ദിനത്തിൽ രാവിലെ 7ന് ഡോ.മാർ അപ്രേം മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ സുറിയാനി പാട്ടു കുർബ്ബാന, തുടർന്ന് സ്നേഹ വിരുന്ന്. ഏഴിന് പൊതുസമ്മേളനം മേയർ എം.കെ.വർഗീസ് ഉദ്ഘടനം ചെയ്യുമെന്ന് വികാരി സി.ഡി.പോളി കശീശ, ആന്റോ ഡി.ഒല്ലൂക്കാരൻ, ടി.സി.ടോണി പാണഞ്ചേരി, പോൾ പറപ്പൂക്കര എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |