SignIn
Kerala Kaumudi Online
Friday, 19 April 2024 10.59 PM IST

കുറ്റാന്വേഷണത്തിലേക്ക് പെൺബുദ്ധിയും !

vanitha

  • 446 വനിതകൾക്ക് പ്രത്യേക പരിശീലനം

തൃശൂർ: ഫോറൻസിക് മെഡിസിനിലും ശാസ്ത്രീയ കുറ്റാന്വേഷണ രീതികളിലുമെല്ലാം വിദഗ്ദ്ധപരിശീലനം ലഭിച്ച 446 വനിതകൾ കൂടി പൊലീസ് സേനയിലേക്ക്. ശാസ്ത്രീയ കുറ്റാന്വേഷണ രീതികൾ പ്രത്യേക മൊഡ്യൂൾ പ്രകാരം പരിശീലിപ്പിച്ച് വൈദഗ്ദ്ധ്യം നേടിയ ഇവർ കുറ്റാന്വേഷണ മേഖലയ്ക്ക് കൂടി മുതൽക്കൂട്ടാകും.

ഒരു വർഷത്തെ പരിശീലന കാലയളവിൽ ശാരീരികക്ഷമതയും മനക്കരുത്തും വർദ്ധിപ്പിക്കുന്ന ഔട്ട് ഡോർ, ഇൻഡോർ പാഠ്യപദ്ധതികളാണ് ഇവർ സ്വായത്തമാക്കിയത്. കൊച്ചി നേവൽ ബേസിലും, കോസ്റ്റ്ഗാർഡ് ആസ്ഥാനത്തുമായി കോസ്റ്റൽ സെക്യൂരിറ്റി പ്രായോഗിക പരിശീലനം, തൃശൂർ മെഡിക്കൽ കോളേജിൽ ഫോറൻസിക് മെഡിസിൻ പരിശീലനം എന്നിവയും ഇവർ നേടി. ഈ വിഭാഗത്തിൽ സ്ത്രീകളുടെ ദൗർ‌ലഭ്യം പരിഹരിക്കാനുതകുന്നതാണ് പുതിയ റിക്രൂട്ട്മെന്റ് സംവിധാനങ്ങൾ. 112 പേരുള്ള വനിതാ ബറ്റാലിയൻ കൂടി പരിശീലനത്തിലുണ്ട്.

പരിശീലനം ഇങ്ങനെ

  • ഔട്ട്ഡോർ വിഭാഗം

പരേഡ്, ശാരീരിക ക്ഷമതാ പരിശീലനം, ആംസ് ഡ്രിൽ, ആയുധ പരിശീലനം, ഫയറിംഗ് പ്രാക്ടീസ്, യോഗ, കരാത്തെ, ലാത്തി പ്രയോഗം, സെൽഫ് ഡിഫൻസ്, ഫീൽഡ് എൻജിനിയറിംഗ്, കമാൻഡോ ട്രെയിനിംഗ്, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ, വി.വി.ഐ.പി സെക്യൂരിറ്റി, ജംഗിൾ ട്രെയിനിംഗ്, ഫയർ ഫൈറ്റിംഗ്, ഹൈ ആൾറ്റിട്യൂഡ് ട്രെയിനിംഗ്, ഭീകര വിരുദ്ധ പരിശീലനം, ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലുള്ള പരിശീലനം

  • ഇൻഡോർ വിഭാഗം

ഭരണഘടന, ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടി ക്രമം, തെളിവ് നിയമം, അബ്കാരി ആക്ട്, എൻ.ഡി.പി.എസ് ആക്ട്, വിവരാവകാശ നിയമം, ജെൻഡർ ഇക്വാളിറ്റി, മനുഷ്യാവകാശ സംരക്ഷണം, ഭരണനിർവഹണം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം, സൈബർ നിയമം, ഫൊറൻസിക് സയൻസ്, ക്രിമിനോളജി തുടങ്ങിയവയിൽ പരിശീലനം. നീന്തൽ, ഡ്രൈവിംഗ്, കമ്പ്യൂട്ടർ പരിശീലനം

  • കൊവിഡിൻ്റെ അനുഭവസമ്പത്ത്

പരിശീലനം 2021 ഏപ്രിൽ 15 നാണ് ആരംഭിച്ചത്. പത്ത് ദിവസത്തിനുള്ളിൽ കൊവിഡ് വ്യാപനം രൂക്ഷമായി. രണ്ട് മാസം (66 ദിവസം) മാതൃ സ്റ്റേഷനുകളിൽ നിയോഗിച്ചു. ഇക്കാലയളവിലും ഓൺലൈൻ സിലബസനുസരിച്ചുള്ള പഠനം നടന്നു. പ്രാരംഭഘട്ടത്തിൽ സ്റ്റേഷനുകളിൽ ഡ്യൂട്ടി ചെയ്യാനും, കൊവിഡ് പ്രോട്ടോക്കോൾ നടപ്പാക്കാനും, ലോക്കൽ പൊലീസിന്റെ പ്രവർത്തനത്തിലും ദൈനംദിന ഡ്യൂട്ടികളിലും ഇടപെട്ടുള്ള അനുഭവ സമ്പത്ത് കൈവരിക്കാനുമായി.

  • വിവിധ ജില്ലകളിൽ നിന്നുള്ളവർ

തിരുവനന്തപുരം 110

കൊല്ലം 75
പാലക്കാട് 51
കോഴിക്കോട് 37
കണ്ണൂർ 34
ആലപ്പുഴ 32
തൃശൂർ 23
മലപ്പുറം 22
എറണാകുളം 20

കുറവ് : കാസർഗോഡ് 3, വയനാട് 7

  • 18 പേർ മറ്റ് സർക്കാർ ജോലികളിൽ നിന്ന്

വിവിധ സർക്കാർ സർവീസിൽ നിന്ന് രാജിവെച്ച് വന്ന 18 പേർ പൊലീസ് സേനയിലേക്കായി പരിശീലനത്തിനെത്തി. 30 വയസിന് താഴെ പ്രായമുള്ളവരാണേറെയും. 25 വയസിന് താഴയുള്ള 41 പേരുണ്ട്. 280 പേർ വിവാഹിതരാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, LADIES
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.