SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.51 AM IST

കെ - റെയിൽ വിരുദ്ധ സമര സംഗമം

1

തൃശൂർ: കെ - റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ പത്തിനു തൃശൂർ സാഹിത്യ അക്കാഡമിയിൽ സമര സംഗമം സംഘടിപ്പിക്കും. പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കവി കെ.ജി. ശങ്കരപ്പിള്ള, പ്രൊഫ. സാറ ജോസഫ്, റഫീഖ് അഹമ്മദ്, സി.ആർ. നീലകണ്ഠൻ, സി.ആർ. പരമേശ്വരൻ, ഡോ. എസ്. ശങ്കർ, കെ. അരവിന്ദാക്ഷൻ, എം.പി. സുരേന്ദ്രൻ, പ്രൊഫ. പി.വി. കൃഷ്ണൻ നായർ, പെരുവനം കുട്ടൻമാരാർ, കെ. സഹദേവൻ, എസ്. രാജീവൻ, എം.പി. ബാബുരാജ് എന്നിവർ പങ്കെടുക്കും.

കോർപറേറ്റ് നയങ്ങൾ നടപ്പാക്കാൻ ജനങ്ങൾ അടിച്ചമർത്തുന്ന ഭരണകൂടത്തിനെതിരെ കൂട്ടായ ചെറുത്തുനിൽപ്പിന്റെ വഴി കെ - റെയിൽ സമരം തുറന്നിട്ടെന്നും പദ്ധതി ഉപേക്ഷിക്കുന്നതുവരെ സമരം തുടരുമെന്നും ജനകീയ സമിതി സംസ്ഥാന രക്ഷാധികാരി പ്രൊഫ. കുസുമം ജോസഫ്, ഡോ. പി.എസ്. ബാബു, വിൻസെന്റ് ഊക്കൻ, സി.ആർ. ഉണ്ണിക്കൃഷ്ണൻ, എ.എം. സുരേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.