SignIn
Kerala Kaumudi Online
Friday, 29 March 2024 1.17 PM IST

കേന്ദ്ര പദ്ധതി ഗുണഭോക്താക്കളുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

1

തൃശൂർ: വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിംഗ് മുഖേന മേയ് 31ന് നടത്തുന്ന കൂടിക്കാഴ്ച ജില്ലയിൽ കളക്ടറേറ്റിലെ ആസൂത്രണ ഭവൻ കോൺഫറൻസ് ഹാളിൽ നടക്കും. ആസാദി കാ അമൃത് മഹോത്സവ് പരിപാടികളുടെ ഭാഗമായി രാജ്യവ്യാപകമായി നടക്കുന്ന ആശയ വിനിമയത്തിൽ ഷിംലയിൽ നിന്നാണ് പ്രധാനമന്ത്രി പങ്കെടുക്കുക. തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നേരിട്ട് ആശയവിനിമയം നടത്തും.

വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഫലങ്ങൾ നേരിട്ടറിയാനും അവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ആരായാനുമാണ് ആശയവിനിമയ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാൻ മന്ത്രി ആവാസ് യോജന (ഗ്രാമീൺ, അർബൻ), പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി, പ്രധാൻ മന്ത്രി ഉജ്ജ്വല യോജന, പോഷൺ അഭിയാൻ, പ്രധാൻ മന്ത്രി മാതൃ വന്ദന യോജന, സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ, അർബൻ), ജൽ ജീവൻ മിഷൻഅമൃത്, പ്രധാൻ മന്ത്രി സ്വനിധി സ്‌കീം, വൺ നേഷൻ വൺ റേഷൻ കാർഡ്, പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന, ആയുഷ്മാൻ ഭാരത് പിഎം ജൻ ആരോഗ്യ യോജന, ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ, പ്രധാൻ മന്ത്രി മുദ്ര യോജന എന്നീ 13 പദ്ധതികളുടെ ഗുണഭോക്താക്കളുമായാണ് പ്രധാനമന്ത്രി സംവദിക്കുക.

31ന് രാവിലെ 10.15 മുതൽ 10.50 വരെ നടക്കുന്ന പരിപാടിയുടെ ആദ്യഘട്ടത്തിൽ പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ പതിനൊന്നാം ഗഡു ഗുണഭോക്താക്കൾക്ക് കൈമാറും. അതിനു ശേഷമാണ് തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നേരിട്ടും വീഡിയോ കോൺഫറൻസിംഗ് മുഖേനയും സംവദിക്കുക. ആസൂത്രണ ഭവൻ കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്കു പുറമെ, ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജില്ലാ കളക്ടർ, കോർപറേഷൻ നഗരസഭാ അദ്ധ്യക്ഷൻമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.