SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.02 AM IST

യാത്രാദുരിതത്തിന് അറുതി... ഗുരുവായൂരിൽ നിന്ന് വീണ്ടും പകൽ ട്രെയിനുകൾ

1

തൃശൂർ: കൊവിഡ് നിയന്ത്രണങ്ങൾക്ക് അയവ് വന്നതുമുതൽ മുതിർന്ന പൗരന്മാരടക്കമുള്ള ഭക്തരുടെ വൻതിരക്കിൽ വീർപ്പുമുട്ടുമ്പോൾ, 26 മാസത്തെ കൊവിഡ് കാല ഇടവേളയ്ക്ക് ശേഷം ഗുരുവായൂരിൽ നിന്നും പകൽ ട്രെയിനുകൾ വീണ്ടും ഓടിത്തുടങ്ങുന്നു.

ഗുരുവായൂരിലെ റെയിൽവേ മേൽപ്പാലത്തിന്റെയും തൃശൂർ - കുറ്റിപ്പുറം റോഡിന്റെയും നിർമ്മാണം മൂലം റോഡ് ഗതാഗതം ദുഷ്‌കരമായ സാഹചര്യത്തിൽ ഗുരുവായൂരിലേക്കുള്ള പകൽ ട്രെയിനുകൾ ആരംഭിയ്ക്കണമെന്നത് ഏറെ നാളുകളായുള്ള ആവശ്യമായിരുന്നു.

പകൽ ട്രെയിനുകൾ വീണ്ടും ഓടുന്നത് ഭക്തർക്ക് ഏറെ സൗകര്യമാകും. വൈകിട്ട് ഗുരുവായൂരിൽ നിന്നും തൃശൂരിലേക്കും തിരിച്ചുമുള്ള ട്രെയിൻ മാത്രമാണ് ഇനി ഓടാൻ ബാക്കിയുള്ളത്. അതും താമസിയാതെ സർവീസ് ആരംഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് യാത്രക്കാർ.

ട്രെയിൻ സമയം

30 മുതൽ എല്ലാദിവസവും രാവിലെ 6.10ന് എറണാകുളം ജംഗ്ഷനിൽ നിന്നും പുറപ്പെടുന്ന എറണാകുളം - ഗുരുവായൂർ എക്‌സ്പ്രസ്സ് 8.45ന് ഗുരുവായൂരിലെത്തും. രാവിലെ 9.05ന് ഗുരുവായൂരിൽ നിന്നും പുറപ്പെടുന്ന ഗുരുവായൂർ - തൃശൂർ എക്‌സ്പ്രസ് 9.35ന് തൃശൂരിലെത്തും. മടക്കയാത്രയിൽ, തൃശൂർ - ഗുരുവായൂർ എക്‌സ്പ്രസ് 11.25ന് തൃശൂരിൽ നിന്നും പുറപ്പെട്ട് 11.55ന് ഗുരുവായൂരിലെത്തും. ഗുരുവായൂർ - എറണാകുളം എക്‌സ്പ്രസ് ഉച്ചയ്ക്ക് 1.30ന് ഗുരുവായൂരിൽനിന്നും പുറപ്പെട്ട് 4.40ന് എറണാകുളം ജംഗ്ഷനിൽ എത്തിച്ചേരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.