SignIn
Kerala Kaumudi Online
Friday, 19 April 2024 10.02 AM IST

ദുരിതപ്പെയ്ത്ത് കടന്ന് അക്ഷരമുറ്റത്തേക്ക്

school

തൃശൂർ : കൊവിഡിന്റെ ദുരിതപ്പെയ്ത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ് വിദ്യാർത്ഥികൾ രണ്ട് വർഷത്തിന് ശേഷം ജൂണിൽ അക്ഷര മുറ്റത്തേക്ക് പ്രവേശിക്കും. കൊവിഡിന്റെ ആശങ്ക ഇല്ലെങ്കിലും മാസ്‌ക് ധരിച്ചാണ് ഇത്തവണയും ക്ളാസുകൾ.

സ്‌കൂളുകളിൽ കളിമുറ്റമൊരുക്കി ആഴ്ച്ചകൾക്ക് മുമ്പേ ഒരുക്കം ആരംഭിച്ചിരുന്നു.

പുത്തൻ ബാഗും പുസ്തകങ്ങളും പുതുവസ്ത്രങ്ങളും ധരിച്ചെത്തുന്ന ബാല്യകൗമാരങ്ങളെ വരവേൽക്കാൻ അദ്ധ്യാപകരും പി.ടി.എകളും ഒരുങ്ങിക്കഴിഞ്ഞു. നാളെ നടക്കുന്ന പ്രവേശനോത്സവത്തിന് സ്‌കൂളും നാടും ഒരുങ്ങി. 2020 മാർച്ച് 20 ഓടെ കൊവിഡ് വ്യാപനം വന്നത് മുതൽ കഴിഞ്ഞ പരീക്ഷക്കാലം വരെ ആശങ്കയുടെ നിഴലിലാണ് വിദ്യാർത്ഥികൾ സ്‌കൂളിലെത്തിയിരുന്നത്.

കൊവിഡ് രൂക്ഷമായപ്പോൾ ഓൺലൈനായും പിന്നീട് കർശന നിയന്ത്രണങ്ങളോടെയും ഒരു ക്ലാസ് മുറിയിൽ പകുതി വിദ്യാർത്ഥികളെ മാത്രം എത്തിച്ചുമാണ് മുന്നോട്ട് പോയത്. ഒരു വർഷം കൊവിഡിനെ മറികടക്കാൻ വാർഷിക പരീക്ഷ പോലും വെണ്ടെന്നുവച്ച സംഭവവുമുണ്ടായി. ഇത്തവണ അത്തരം നിബന്ധനകളൊന്നും ഇല്ലാതെയാണ് പുതിയ അദ്ധ്യയന വർഷത്തിന് തുടക്കം കുറിച്ചത്. പാഠ പുസ്തക വിതരണം ഇന്ന് പൂർത്തിയാകും. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കുട്ടികൾ ഇത്തവണ പ്രവേശനം നേടിയിട്ടുണ്ട്.


ജില്ലാതല പ്രവേശനോത്സവം പട്ടിക്കാട്

ജില്ലാതല പ്രവേശനോത്സവം പട്ടിക്കാട് ഗവ.എൽ.പി സ്‌കൂൾ, ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന്റെ സംയുക്താഭിമുഖ്യത്തിലാണ് നടത്തുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ പത്രസമ്മേളനത്തിൽ പറഞ്ഞു. നാളെ രാവിലെ 9.30 ന് മന്ത്രി കെ.രാജൻ ഉദ്ഘാടനം നിർവഹിക്കും. ടി.എൻ.പ്രതാപൻ എം.പി, കളക്ടർ ഹരിത വി.കുമാർ, സിനി ആർട്ടിസ്റ്റ് കാർത്തിക വെള്ളത്തേരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, എ.വി.വല്ലഭൻ, കെ.വി.സജു, പി.എസ്.വിനയൻ,അഡ്വ.ജോസഫ് ടാജറ്റ് എന്നിവർ പങ്കെടുക്കും.

എല്ലാ സ്‌കൂളിലും പ്രവേശനോത്സവം

ആയിരത്തോളം വരുന്ന സ്‌കൂളിൽ നാളെ പ്രവേശോനോത്സവം നടക്കും. ഇതിന് പുറമേ ജില്ലയിലെ 16 ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിലും 86 പഞ്ചായത്ത്, ഏഴ് നഗരസഭകൾ, കോർപറേഷൻതല പ്രവേശനോത്സവം നടക്കും. എം.എൽ.എമാർ അടക്കമുള്ള ജനപ്രതിനിധികൾ പ്രവേശവനോത്സവത്തിൽ പങ്കെടുക്കും. ആഘോഷങ്ങൾ പ്രകൃതിസൗഹൃദമായിരിക്കണമെന്ന് നിർദ്ദേശം ഉള്ളതിനാൽ ബലൂൺ ഉൾപ്പെടെയുള്ളവ ഒഴിവാക്കിയുള്ള അലങ്കാരമായിരിക്കും നടക്കുക. അദ്ധ്യാപകരുടെയും പി.ടി.എകളുടെയും നേതൃത്വത്തിൽ മധുരം നൽകി കുട്ടികളെ സ്വീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, SCHOOL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.