തൃശൂർ: അന്നമനട പരമേശ്വരമാരാർ സ്മൃതി സദസും പ്രഭാഷണവും പുരസ്കാര സമർപ്പണവും നാളെ പാറമേക്കാവ് അഗ്രശാല ഓഡിറ്റോറിയത്തിൽ നടക്കും. രണ്ടിന് പരമേശ്വരമാരാരുടെ ഛായാചിത്രത്തിന് മുൻപിൽ കിഴക്കൂട്ട് അനിയൻമാരാർ തിരിതെളിക്കും. 4.15ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ ഉദ്ഘാടനം ചെയ്യും.
കല്ലേക്കുളങ്ങര അച്യുതൻകുട്ടി മാരാർ, കരിയന്നൂർ നാരായണൻ നമ്പൂതിരി, ചോറ്റാനിക്കര സുഭാഷ്, നാരായണ മാരാർ എന്നിവർ പ്രഭാഷണം നടത്തും. 2021ലെ അന്നമനട സ്മൃതി പുരസ്കാരം തിമില വാദകൻ പരയ്ക്കാട് തങ്കപ്പമാരാർക്കും ഈ വർഷത്തെ പുരസ്കാരം മദ്ദള കലാകാരൻ പുലാപ്പറ്റ ബാലകൃഷ്ണനും സമ്മാനിക്കും.
കലാമണ്ഡലം ബലരാമൻ, സംഗീത സംവിധായകൻ വിദ്യാധരൻ, കലാമണ്ഡലം ഹുസ്ന ബാനു, കുറുംകുഴൽ കലാകാരൻ പട്ടിക്കാട് അജി എന്നിവർക്ക് വിവിധ പുരസ്കാരങ്ങളും വിതരണം ചെയ്യും. 6.30ന് പരയ്ക്കാട് തങ്കപ്പൻ മാരാരുടെ നേതൃത്വത്തിൽ മേജർ സെറ്റ് പഞ്ചവാദ്യവും അരങ്ങേറുമെന്ന് ഭാരവാഹികളായ കൊടകര രമേശ്, കലാമണ്ഡലം ഹരീഷ്, ഡോ. നന്ദിനി വർമ എന്നിവർ പറഞ്ഞു.
ടീച്ചേഴ്സ് ഓർഗനൈസേഷൻ ഒഫ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി സമ്മേളനം
തൃശൂർ: ടീച്ചേഴ്സ് ഓർഗനൈസേഷൻ ഒഫ് കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ സംസ്ഥാന സമ്മേളനം നാളെ വെള്ളാനിക്കര സർവകലാശാല സെൻട്രൽ ഓഡിറ്റോറിയത്തിൽ നടക്കും. 9.30ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു പ്രതിനിധി സമ്മേളനവും 4.30ന് മന്ത്രി കെ.എൻ. ബാലഗോപാൽ പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യും. ആറിനു കലാസന്ധ്യയും അരങ്ങേറുമെന്ന് ടി.ഒ.കെ.എ.യു സംസ്ഥാന പ്രസിഡന്റ് ബി. സുമ, ജനറൽ സെക്രട്ടറി പി.കെ. സുരേഷ്കുമാർ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |