SignIn
Kerala Kaumudi Online
Thursday, 25 April 2024 4.14 AM IST

26 നൃത്തദ്ധ്യാപകരുടെ മോഹിനിയാട്ട കച്ചേരി വേറിട്ട അനുഭവമായി

news-photo
ഗുരുവായൂർ മേൽ‍പ്പത്തൂർ ഓഡിറ്റോറിയത്തിൽ നൃത്തദ്ധ്യാപകർ അവതരിപ്പിച്ച മോഹിനിയാട്ട കച്ചേരി.

ഗുരുവായൂർ: ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ 26 നൃത്തദ്ധ്യാപകർ ചേർന്നവതരിപ്പിച്ച മോഹിനിയാട്ട കച്ചേരി വേറിട്ട അനുഭവമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നൃത്തം പരിശീലിപ്പിക്കുന്ന നൃത്തദ്ധ്യാപകർ ചേർന്നാണ് മൂന്നു മണിക്കൂർ നീണ്ട മോഹിനിയാട്ടം അവതരിപ്പിച്ചത്.

ആൾ കേരള ഡാൻസ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ മോഹിനിയാട്ടം അവതരിപ്പിച്ചത്. തോടയ മംഗളം, സപ്തം, ജാവളി എന്നിവ ചേർത്ത് മോഹിനിയാട്ട കച്ചേരി സമ്പ്രദായം കേരളത്തിൽ ആദ്യമായാണ് അവതരിപ്പിക്കുന്നതെന്ന് അദ്ധ്യാപകർ പറഞ്ഞു.

കലാമണ്ഡലം സരോജിനി ചിട്ടപ്പെടുത്തിയ മോഹിനിയാട്ടം പരിശീലിപ്പിച്ചത് കലാമണ്ഡലം ഭാഗ്യേശ്വരി, കലാമണ്ഡലം സുശീല, കലാമണ്ഡലം അംബിക എന്നിവർ ചേർന്നാണ്. കലാമണ്ഡലം ഷൈജു(മൃദംഗം), പത്മകുമാർ(വയലിൻ), ഷാജു കുന്നംകുളം(ഫ്‌ളൂട്ട്), സുകുമാരൻ നിലമ്പൂർ(ഇടയ്ക്ക) എന്നിവർ പക്കമേളമൊരുക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.