SignIn
Kerala Kaumudi Online
Friday, 26 April 2024 2.34 AM IST

വിദ്യാകിരണം സ്‌കോളര്‍ഷിപ്പ്: ജൂലായ് 30 വരെ അപേക്ഷിക്കാം

vidya

തൃശൂർ: സാമ്പത്തിക പരാധീനതയുള്ള ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന 'വിദ്യാകിരണം' പദ്ധതിക്ക് ജൂലായ് 30 വരെ അപേക്ഷിക്കാമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു. മാതാപിതാക്കൾ രണ്ട് പേരുമോ ആരെങ്കിലും ഒരാളോ ഭിന്നശേഷിയുള്ളവരാണെങ്കിൽ സ്‌കോളർഷിപ്പ് ലഭിക്കും. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകാർക്ക് 300 രൂപയും ആറ് മുതൽ പത്തുവരെ 500 രൂപയും പ്ലസ് വൺ, പ്ലസ് ടു, ഐ.ടി.ഐ, മറ്റ് തത്തുല്യ കോഴ്‌സുകൾ എന്നിവയ്ക്ക് 750 രൂപ, ഡിഗ്രി, പിജി, പൊളിടെക്‌നിക്ക് തത്തുല്യമായ ട്രെയിനിംഗ് കോഴ്‌സുകൾ, പ്രൊഫഷണൽ കോഴ്‌സുകൾ എന്നിവയ്ക്ക് 1000 രൂപയുമാണ് പ്രതിമാസ സ്‌കോളർഷിപ്പ്.
ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർ ആയിരിക്കണം. മാതാവിന്റെയോ പിതാവിന്റെയോ വൈകല്യത്തിന്റെ തോത് 40 ശതമാനമോ അതിനുമുകളിലോ ആയിരിക്കണം. മറ്റ് വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നവർ ആകരുത് തുടങ്ങിയ വ്യവസ്ഥകളുണ്ട്. എല്ലാ ക്ലാസുകളിലേക്കും പരമാവധി പത്തു മാസത്തേക്കാണ് സ്‌കോളർഷിപ്പ്. suneethi.sjd.kerala.gov.in, 0471 2302851, 0471 2306040.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, VIDYA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.