തൃശൂർ: സ്ഫോടക വസ്തുക്കൾ, എൽ.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങൾ, രാസപദാർത്ഥങ്ങൾ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യൽ, സുരക്ഷിത ഗതാഗതം എന്നിവ സംബന്ധിച്ച് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിന് പരിശീലനം നൽകുന്നു. 22, 23, 24 തീയതികളിൽ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തിലാണ് പരിശീലനം. വിശദ വിവരങ്ങൾക്ക് ഫോൺ: 0471 2779200, 9074882080.
ട്രാന്‍സ്ഫര്‍ അപേക്ഷകള്‍ ക്ഷണിച്ചു
തൃശൂർ: അച്ചുതമേനോൻ ഗവ. കോളേജിൽ മൂന്നാം സെമസ്റ്റർ ബി.ബി.എ (1 ഒഴിവ് 2021 അഡ്മിഷൻ) ബിരുദ വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജ്/ വിദൂര വിദ്യാഭ്യാസം സ്കീമിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് കോളേജ് ട്രാൻസ്ഫറിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം ഹാൾടിക്കറ്റിന്റെ കോപ്പി, സാക്ഷ്യപ്പെടുത്തിയ പ്ലസ് ടു മാർക്ക് ലിസ്റ്റിന്റെ കോപ്പി എന്നിവ സഹിതം 17ന് ഉച്ചയ്ക്ക് 12ന് മുമ്പ് കോളേജിൽ സമർപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |