തൃശൂർ: കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പുത്തനുണർവേകുമെന്ന് ജില്ലാ വരണാധികാരി പോൾ ദേവരാജ് അഹിയ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ആദ്യപടിയായി പ്രാഥമിക അംഗങ്ങളുടെ പട്ടിക പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു . തിരഞ്ഞെടുപ്പിന് മുന്നോടിയായി വിളിച്ചുചേർത്ത ജില്ലയിലെ പ്രധാന നേതാക്കളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പോൾ ദേവരാജ്. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി. ആര്യാടൻ ഷൗക്കത്ത്, ഒ.അബ്ദു റഹിമാൻകുട്ടി, പി.എ.മാധവൻ, എം.പി വിൻസെന്റ്, അനിൽ അക്കര, പദ്മജ വേണുഗോപാൽ , ടി.വി ചന്ദ്രമോഹൻ, ജോസഫ് ചാലിശ്ശേരി, എൻ.കെ സുധീർ , അഡ്വ.ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, എ.പ്രസാദ്, ഷാജി കോടങ്കണ്ടത്ത് , ഐ.പി.പോൾ , സി.ഒ.ജേക്കബ്, നിജി ജസ്റ്റിൻ, എം.കെ അബ്ദുൾ സലാം, വിൻസെന്റ് കാട്ടൂക്കാരൻ, സി.എസ്. രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |