തൃശൂർ: കാൻസർ രോഗത്തിനെതിരെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കാനും, അസുഖ ബാധിതരായവർക്ക് ആഗോള നിലവാരത്തിലുള്ള ചികിത്സ മിതമായ നിരക്കിൽ ലഭ്യമാക്കാനുമായി ആസ്റ്റർ മെഡ് സിറ്റി പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ ഫാ. ഡേവിസ് ചിറമ്മേലുമായി സഹകരിക്കുന്നു.
ആസ്റ്റർ ഹോസ്പിറ്റലുകളിൽ 200ൽ അധികം മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഇതിനകം വിജകരമായി പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. അർബുദരോഗ ചികിത്സയിൽ ഏറെ വൈദഗ്ദ്ധ്യമുള്ള ഡോക്ടർമാരുടെ സംഘമാണ് പദ്ധതിയുമായി സഹകരിക്കുന്നത്.
ഡോ. ജെം കളത്തിൽ, ഫർഹാൻ, എലിസ്വാ വിനു, വിനീത.എൻ എന്നിവർ പത്രസമ്മേളനത്തിൽ സംസാരിച്ചു.
ആസ്റ്റർ കെയർ ടുഗെതർ
ആഗോള നിലവാരത്തിലുള്ള അർബുദരോഗ ചികിത്സ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ലഭ്യമാക്കുകയാണ് ലക്ഷ്യം. ആസ്റ്റർ കെയർ ടുഗെതർ എന്ന പേരിൽ സംസ്ഥാനത്താകമാനം പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശ്യം.
ആസ്റ്റർ കെയർ ടുഗെതർ പദ്ധതിയുമായി സഹകരിക്കുന്നതിൽ സന്തോഷം. സാധാരണ ജനങ്ങൾക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനായി ആസ്റ്റർ മെഡ് സിറ്റിയുമായി സഹകരിച്ച് മുന്നോട്ടുപോകും.
- ഫാ. ഡേവിസ് ചിറമ്മേൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |