SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.06 AM IST

പ്ലസ് വൺ പ്രവേശനം: മെരിറ്റിലുള്ളത് 20,999 സീറ്റുകൾ

1

  • ഹയർ സെക്കൻഡറി ആകെ സീറ്റ് 32,561
  • വൊക്കേഷണൽ ഹയർ സെക്കൻഡറി 3,600

തൃശൂർ: പരീക്ഷ എഴുതിയ 35,658 വിദ്യാർത്ഥികൾ വിജയിച്ചതോടെ, പ്ലസ് വൺ പ്രവേശനം കടുപ്പമാകും. ഇതിൽ പ്രധാനമായും വിദ്യാർത്ഥികൾ തുടർപഠനത്തിനെത്തുന്നത് ഹയർ സെക്കൻഡറി വിഭാഗത്തിലാണ്. പോളി ടെക്‌നിക്ക്, ഐ.ടി.ഐ, ഐ.ടി.സി, വി.എച്ച്.എസ്.ഇ എന്നിവയിലൂടെ പ്രവേശനം നേടാൻ അവസരമുണ്ടെങ്കിലും അവിടെയുള്ള സീറ്റുകളുടെ എണ്ണം പരിമിതമാണ്.

സി.ബി.എസ്.ഇ ഫലം വരുന്നതോടെ സീറ്റ് ആവശ്യമുള്ളവരുടെ എണ്ണം ഇനിയും ഉയരും. എൻട്രൻസ് കോച്ചിംഗ് പരിശീലനം എന്നിവയിൽ പ്രവേശനം നേടാനെത്തുന്നവരുടെ തിരക്കും കൂടിയായാൽ പ്രവേശനത്തിന് വിദ്യാർത്ഥികൾ നെട്ടോട്ടമോടേണ്ടി വരും. എന്നാൽ വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 8 ബ്രാഞ്ചുകളിലായി 3600 സീറ്റുകളും പോളിടെക്‌നിക്ക്, ഐ.ടി.ഐ, എഫ്.സി.ഐ, കലാമണ്ഡലം, ടെക്‌നിക്കൽ ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിൽ 5,000 സീറ്റുകളുമുണ്ട്.

ഇതെല്ലാം കൂടി ജില്ലയിൽ പത്താം ക്ലാസ് പാസായവർക്ക് ഉന്നത പഠനത്തിന് 41,161 സീറ്റുകളുണ്ടെന്ന് അധികൃതർ പറയുന്നു. ഇതര വിഭാഗങ്ങളായ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിഭാഗങ്ങളിൽ 1886 കുട്ടികളാണ് മുൻ വർഷം പ്ലസ് വൺ അപേക്ഷകരായി വന്നതെന്നാണ് അധികൃതർ പറയുന്നത്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗങ്ങളിലായി 271 സ്‌കൂളുകളിലാണ് ഹയർ സെക്കൻഡറി ഉള്ളത്. ഇതിൽ 87 എണ്ണം മാത്രമാണ് സർക്കാർ മേഖലയിലുള്ളത്. 151 എയ്ഡഡ് സ്‌കൂളുകളും 33 അൺ എയ്ഡഡ് സ്‌കൂളുകളുമാണുള്ളത്. ഇതിൽ ആകെ 32,561 പ്ലസ് വൺ സീറ്റുകളാണ് ജില്ലയിലുള്ളത്.

മാനേജ്‌മെന്റ്, സ്‌പോർട്‌സ്, സാമുദായിക ക്വാട്ട കഴിഞ്ഞാൽ ജനറൽ വിഭാഗത്തിൽ ലഭിക്കുക 20,999 സീറ്റുകളാണ്. വിജയശതമാനം കൂടിയതിനാൽ പത്ത് ശതമാനം സീറ്റ് കൂടുതൽ ലഭിച്ചേക്കുമെന്ന പ്രതീക്ഷയുണ്ട്. കഴിഞ്ഞതവണ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണം കൂടുതലായിരുന്നതിനാൽ പലർക്കും ആഗ്രഹിച്ച വിഷയം ലഭിക്കാതെ പോയിരുന്നു. എന്നാൽ ഇത്തവണ എ-പ്ലസുകളുടെ എണ്ണം കുറവാണ്. 4323 വിദ്യാർത്ഥികൾക്കാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചത്.

പ്ലസ് വൺ ഹയർ സെക്കൻഡറി

(മെരിറ്റ് സീറ്റ് (സർക്കാർ- എയ്ഡഡ്))

സയൻസ് - 10812
ഹ്യുമാനിറ്റീസ് - 3959
കോമേഴ്‌സ് - 6228

സ്‌പോർട്‌സ് ക്വാട്ട - 571
മാനേജ്‌മെന്റ് ക്വാട്ട - 3910
സാമുദായിക സംവരണം - 2170


അൺ എയ്ഡഡ് - 4911

പാസായ എല്ലാവർക്കും ഉന്നത വിദ്യാഭ്യാസത്തിന് അവസരമുണ്ട്. കൂടാതെ കഴിഞ്ഞ വർഷം 1,736 സീറ്റുകൾ ഹയർ സെക്കൻഡറി പ്ലസ് വൺ വിഭാഗത്തിൽ മാത്രം ഒഴിഞ്ഞ് കിടന്നിരുന്നു

- വി.എം.കരീം, ഹയർ സെക്കൻഡറി ജില്ലാ കോ- ഓർഡിനേറ്റർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.