തൃശൂർ: ജില്ലാതല യോഗാ ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. നെഹ്റു യുവകേന്ദ്ര, നാഷണല്‍ സര്‍വീസ് സ്കീം ജില്ലാ ഘടകം, സെന്റ് തോമസ് കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
വിവിധ മത്സരവിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.
യോഗാ പരിശീലനത്തിലും കണ്‍വെന്‍ഷനിലും 200 ഓളം യുവതീയുവാക്കള്‍ പങ്കെടുത്തു. ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന് അദ്ധ്യക്ഷയായി. സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പൽ ഫാ.കെ.എ.മാര്ട്ടിന് മുഖ്യപ്രഭാഷണം നടത്തി. എക്സിക്യൂട്ടീവ് മാനേജര്‍ ഫാ.ബിജു പനങ്ങാടന്‍ യോഗാദിന സന്ദേശം നല്കി. എന്‍.എസ്.എസ്. ജില്ലാ കോ ഓർഡിനേറ്റര്‍ ഡോ.ബിനു ടി.വി, നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ സി.ബിന്‍സി, പൂര്‍ണ്ണിമ സുരേഷ്, ഒ.നന്ദകുമാര്‍, രഞ്ജിത്ത് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. പരിശീലത്തിന് യോഗാചാര്യ ഷാജി വരവൂര്‍ നേതൃത്വം നല്കി. പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം പ്രദര്‍ശിപ്പിച്ചു.
യോഗ പരിശീലിച്ച് നാടും നഗരവും
തൃശൂർ: അന്താരാഷ്ട്ര യോഗ ദിനാചരണത്തോട് അനുബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ തൃശൂർ ഫീൽഡ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിൽ യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. തൃശൂർ ജില്ലാ യോഗ അസോസിയേഷനുമായി സഹകരിച്ചായിരുന്നു പരിപാടി.
200 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. യോഗാചാര്യൻ ഗോപിനാഥ് ഇടക്കുന്നി ഉദ്ഘാടനം ചെയ്തു. മനസിന്റെയും ശരീരത്തിന്റെയും ബുദ്ധിയുടെയും സംയോജനമാണ് യോഗ. ഏതൊരു പ്രവൃത്തിക്കും ഇവ മൂന്നും ഒന്നിച്ചു പ്രവർത്തിച്ചാലേ ഏകാഗ്രതയുണ്ടാവുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
ഇൻസ്ട്രക്ടർ നീരജ് രാജഗോപാൽ യോഗാ പ്രകടനങ്ങൾ പരിചയപ്പെടുത്തി. കേന്ദ്രീയ വിദ്യാലയത്തിൽ കഴിഞ്ഞ 15 മുതൽ വിവിധ പരിപാടികൾ നടത്തിയിരുന്നു. ചടങ്ങിൽ സെൻട്രൽ ബ്യൂറോ കമ്മ്യൂണിക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജോർജ് മാത്യു, പ്രിൻസിപ്പൽ ഹരീഷ്കുമാർ ഡെഡ്വാൾ, ഫിസിക്കൽ എഡ്യുക്കേഷൻ ട്രെയിനർ ഷൈലജ എന്നിവർ പങ്കെടുത്തു.
അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു
തൃശൂർ: സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ 76 കേന്ദ്രങ്ങളിൽ യോഗാദിനം ആചരിച്ചു. ലഹരി മുക്ത കേരളം ആരോഗ്യ യുക്ത കേരളം എന്ന വിഷയവുമായി ബന്ധപ്പെട്ട് വീഡിയോ പ്രദർശനവും നടന്നു.
കോർപറേഷനിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ യോഗാദിനം വിവേകോദയം സ്കൂളിൽ നടന്നു. സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് കെ. ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. റിട്ടേഡ് മേജർ സത്യനാരായണൻ തന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സാമാജില സമരസത സംയോജകൻ വി.കെ. വിശ്വനാഥൻ യോഗാദിന സന്ദേശം നൽകി. വീഡിയോ പ്രദർശനവും നടന്നു. സേവാഭാരതി ശക്തൻ യുണിറ്റ് പ്രസിഡന്റ് വിജയ്കുമാർ സ്വാഗതവും, സേവാഭാരതി അഞ്ചേരി യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |