തൃശൂർ: കേന്ദ്രസർക്കാരിന്റേത് സഹകരണ മേഖലയെ തകർക്കുന്ന നയങ്ങളാണെന്ന് മന്ത്രി വി.എൻ. വാസവൻ. തൃശൂർ അർബൻ സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലുള്ള നയങ്ങൾക്കെതിരെ മന്ത്രാലയം നേരിട്ട് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ബാങ്ക് ചെയർമാൻ പോൾസൺ ആലപ്പാട്ട് അദ്ധ്യക്ഷനായി. പി.കെ. ഷാജൻ, ബിനോയ് വർഗീസ്, സിന്ധു ആന്റോ ചാക്കോള, വി.കെ. ബാലചന്ദ്രൻ, എം.പി. ജാക്സൺ, സൈമൺ നടക്കാവുകരൻ, ഐ.ബി. പോൾ, പി.എം. ബാദുഷ, വി.പി. ജോസഫ്, പ്രൊഫ. സി.പി. ഡേവിസ്, ഷെറിൻ ജോസ്, കെ.കെ. ജോയ് തുടങ്ങിയവർ പ്രസംഗിച്ചു. മുൻഭരണസമിതി അംഗങ്ങളെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |