തൃശൂർ: അധ:സ്ഥിത വിഭാഗങ്ങളുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും അന്തസും അഭിമാനവും ഉയർത്തപ്പെട്ട നാമധേയമായി മാറിയിരിക്കുകയാണ് ദ്രൗപതി മുർമുവെന്ന് എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് ജില്ലാ കമ്മറ്റി വിലയിരുത്തി. രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ചില പേരുകൾ നിർദ്ദേശിക്കപ്പെടുമ്പോൾ അത് ചരിത്രമാകുന്നത് ശുഭസൂചനയാണെന്നും യോഗം വിലയിരുത്തി. ഉന്നത വിദ്യാഭ്യാസ രംഗത്ത് തുടർപഠനം ആഗ്രഹിക്കുന്ന 1000 വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് സൗജന്യമായി കരിയർ ഗൈഡൻസ് ക്ലാസ് നൽകാൻ യോഗം തീരുമാനിച്ചു.
യോഗം യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ നടന്ന യോഗം, ഡയറക്ടർ ബോർഡ് മെമ്പറും,യൂത്ത് മൂവ്മെന്റ് ജില്ലാ രക്ഷാധികാരിയുമായ സജീവ്കുമാർ കല്ലട ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ അനൂപ്.കെ.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ ബേബിറാം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് രജീഷ് മാരിക്കൽ, സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.വി.രഞ്ജിത്ത്, യൂത്ത് മൂവ്മെന്റ് ജില്ലാ കൺവീനർ ദിനിൽ മാധവ്, ജില്ലാ ട്രഷറർ ചിന്തു ചന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |