SignIn
Kerala Kaumudi Online
Tuesday, 16 April 2024 7.10 PM IST

പവനന്റെ ആശയങ്ങളും പ്രവർത്തനങ്ങളും പൊതുപ്രവർത്തകർക്ക് ഉത്തേജനം: കെ.പി.രാജേന്ദ്രൻ

barcouncil

തൃശൂർ: പവനന്റെ ആശയങ്ങളും പ്രവർത്തനങ്ങളും പൊതുപ്രവർത്തകർക്ക് ഉത്തേജനം നൽകുന്നവയായിരുന്നെന്ന് മുൻമന്ത്രി കെ.പി.രാജേന്ദ്രൻ പറഞ്ഞു. യുക്തിവാദി സംഘം പവനൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ് ഗംഗൻ അഴീക്കോട് അദ്ധ്യക്ഷനായി. യുക്തിവാദി സംഘം ഏർപ്പെടുത്തിയ പവനൻ സെക്കുലർ അവാർഡ് എഴുത്തുകാരൻ പെരുമ്പടവം ശ്രീധരന് കെ.പി.രാജേന്ദ്രൻ സമർപ്പിച്ചു.

സാഹിത്യ രംഗത്ത് എന്റെ വഴികാട്ടി പവനനായിരുന്നെന്ന് മറുപടി പ്രസംഗത്തിൽ പെരുമ്പടവം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.ശക്തിധരൻ, പാർവതി പവനൻ, അഡ്വ.കെ.ഡി.ഉഷ, സി.ചന്ദ്രബാബു, ബാർ കൗൺസിൽ ചെയർമാൻ അഡ്വ.കെ.എൻ.അനിൽകുമാർ, ഡോ.സി.പി.രാജേന്ദ്രൻ, ഇ.ഡി.ഡേവിസ്, സി.എസ്.എലിസബത്ത് , പി.ഇ.സുധാകരൻ, കെ.നളിനി എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, BARCOUNCIL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.