കുട്ടനെല്ലൂർ: കുട്ടനെല്ലൂർ ഡിവിഷൻ കമ്മിറ്റി ഓഫീസ് എ.മാധവൻ സ്മാരക മന്ദിരത്തിലേക്ക് ആക്രമണമെന്ന് പരാതി. ഓഫീസിന് മുമ്പിലെ ഫ്ളക്സ് ബോർഡ് വലിച്ചു കീറുകയും കൊടിതോരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ മുകളിൽ നിന്നും വെള്ളം ഒഴുകിപ്പോകുന്ന പൈപ്പും നശിപ്പിച്ചു.
സംഭവത്തെ തുടർന്ന് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടന്നു. യോഗത്തിന്റെ ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി ജോൺ ഡാനിയേൽ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ഐ.പി പോൾ, ടി.വി.ചന്ദ്രൻ , ബിന്ദു കുമാരൻ, എം.എൽ ബേബി എന്നിവർ സംസാരിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഓഫീസ് സന്ദർശിച്ച് പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തെ തുടർന്ന് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
ജനശ്രദ്ധ തിരിക്കാനുള്ള ശ്രമം
തൃശൂർ : സ്വർണ്ണക്കടത്ത് അടക്കമുള്ള സർക്കാരിനെതിരായ വിവിധ വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള സിപി.എമ്മിന്റെ ആസൂത്രിത ശ്രമമാണ് രാത്രിയുണ്ടായ എ.കെ.ജി സെന്ററിന് നേരെയുള്ള ആക്രമണമെന്ന് പത്മജ വേണുഗോപാൽ പറഞ്ഞു.
പ്രതിഷേധ പ്രകടനം
തൃശൂർ : തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിലേക്ക് ബോംബെറിഞ്ഞതിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി. സി.എം.എസ് സ്കൂളിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം റൗണ്ട് ചുറ്റി കോർപറേഷൻ ഓഫീസിന് മുന്നിൽ സമാപിച്ചു. പ്രതിഷേധ പൊതുയോഗം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയാസെക്രട്ടറി കെ.രവീന്ദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എം.കെ.കണ്ണൻ, ജില്ലാകമ്മിറ്റി അംഗം കെ.വി.ഹരിദാസ് എന്നിവർ സംസാരിച്ചു. സി.ഐ.ടി.യു, കർഷകസംഘം, കെ.എസ്.കെ.ടി.യു, ഡി.വൈ.എഫ്.ഐ, മഹിളാ അസോസിയേഷൻ, എസ്.എഫ്.ഐ തുടങ്ങി വിവിധ സംഘടനകളും പ്രതിഷേധപ്രകടനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |