SignIn
Kerala Kaumudi Online
Thursday, 25 April 2024 5.10 AM IST

ഗുണമേന്മ കാത്തുസൂക്ഷിക്കുന്നത് വൈദ്യരത്നത്തിൻ്റെ ശോഭ കൂട്ടുന്നു

vaidya-
വൈദ്യരത്‌നം സ്ഥാപകൻ അഷ്ടവൈദ്യൻ ഇ.ടി. നീലകണ്ഠൻ മൂസിന്റെ സ്മരണാർത്ഥം നടത്തിയ വൈദ്യരത്‌നം ഗ്രൂപ്പ് സ്ഥാപകദിനാചരണം ടി.എൻ.പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു. വൈദ്യരത്‌നം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അഷ്ടവൈദ്യൻ ഡോ. ഇ.ടി. നീലകണ്ഠൻ മൂസ്സ്, എക്‌സിക്യുട്ടീവ് ഡയറക്ടർമാരായ ഡോ. ഇ.ടി. കൃഷ്ണൻ മൂസ്സ്, ഡോ. ഇ.ടി. യദു നാരായണൻ മൂസ്സ്, സംവിധായകൻ സത്യൻ അന്തിക്കാട് തുടങ്ങിയവർ സമീപം.

തൃശൂർ: വരുമാനത്തിൽ കണ്ണുവയ്ക്കാതെ, എക്കാലവും ഗുണമേന്മ കാത്തുസൂക്ഷിക്കുന്നതാണ് വൈദ്യരത്‌നത്തിന്റെ ശോഭ കൂട്ടുന്നതെന്ന് ടി.എൻ. പ്രതാപൻ എം.പി. വൈദ്യരത്‌നം സ്ഥാപകൻ അഷ്ടവൈദ്യൻ ഇ.ടി. നീലകണ്ഠൻ മൂസിന്റെ സ്മരണാർത്ഥം നടത്തിയ വൈദ്യരത്‌നം ഗ്രൂപ്പ് സ്ഥാപക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി.

സിനിമകൾക്കിടയിലെ ഇടവേളകളിൽ ആയുർവേദചികിത്സ നടത്താറുള്ള തന്റെ ജീവിതത്തോട് ആയുർവേദം വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്നുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ സംവിധായകൻ സത്യൻ അന്തിക്കാടും പറഞ്ഞു. ഇ.ടി. നീലകണ്ഠൻ മൂസ് സ്മാരകപ്രഭാഷണം ഡോ. എൻ.പി. വിജയകൃഷ്ണൻ നിർവഹിച്ചു. വൈദ്യരത്‌നം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അഷ്ടവൈദ്യൻ ഡോ. ഇ.ടി. നീലകണ്ഠൻ മൂസ്സ് അദ്ധ്യക്ഷനായി.

വൈദ്യരത്‌നം എക്‌സിക്യുട്ടിവ് ഡയറക്ടർ അഷ്ടവൈദ്യൻ ഡോ. ഇ.ടി. കൃഷ്ണൻ മൂസ്സ് വൈദ്യരത്‌നത്തെ കുറിച്ചുളള അവലോകനം അവതരിപ്പിച്ചു. കൗൺസിലർ സി.പി. പോളി, വൈദ്യരത്‌നം സാങ്കേതിക ഉപദേഷ്ടാവ് വൈദ്യൻ എ.പി.ഡി. നമ്പീശൻ, വൈദ്യരത്‌നം ആയുർവേദ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. കെ.കെ. ലത, കോളേജ് യൂണിയൻ ചെയർമാൻ പി. എസ്. നിഥുൽ എന്നിവർ പ്രസംഗിച്ചു. എക്‌സിക്യുട്ടീവ് ഡയറക്ടർ അഷ്ടവൈദ്യൻ ഡോ. ഇ.ടി. യദു നാരായണൻ മൂസ്സ് സ്വാഗതവും ചീഫ് ജനറൽ മാനേജർ ടി.എൻ. നീലകണ്ഠൻ നന്ദിയും പറഞ്ഞു.

തലവേദനചികിത്സ സംബന്ധിച്ച ശാസ്ത്രസെമിനാറുകളിൽ ഗവ. മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ. റെന്നി ഐസക്, വൈദ്യരത്‌നം ഫൗണ്ടേഷൻ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ.വി. രാമൻകുട്ടി, തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ വൈസ് പ്രിൻസിപ്പൽ ഡോ. ശ്രീജ സുകേശൻ, വൈദ്യരത്‌നം സീനിയർ മെഡിക്കൽ കൺസൾട്ടന്റ് ഡോ. ജോസ് ടി. പൈകട എന്നിവർ പ്രഭാഷണം നടത്തി. ഡോ. എസ്. അരവിന്ദ് മോഡറേറ്ററായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.