SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.26 PM IST

വിദ്യാർത്ഥി സംരംഭകർക്ക് പ്രോത്സാഹനം നൽകാൻ 101 സംരംഭകത്വ വികസന ക്ലബ്ബുകൾ

entre

തൃശൂർ: വിദ്യാർത്ഥികൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ രൂപീകരിച്ചത് 101 സംരംഭകത്വ വികസന ക്ലബ്ബുകൾ (ഇ.ഡി ക്ലബ്ബുകൾ). വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ക്ലബ്ബുകൾ രൂപീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഇ.ഡി ക്ലബ്ബുള്ള ജില്ലകളിൽ ഒന്നാണ് തൃശൂർ. ഹയർസെക്കൻഡറി സ്‌കൂൾ/വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, കോളേജുകൾ, പോളിടെക്‌നിക്കുകൾ, ഐ.ടി.ഐകൾ എന്നിവിടങ്ങളിലാണ് ഇ.ഡി ക്ലബ്ബുകൾ ആരംഭിച്ചത്. ബോധവത്കരണ ക്ലാസുകൾ, വർക്ക്‌ഷോപ്പുകൾ, ചർച്ചകൾ, ഇൻഡസ്ട്രിയൽ വിസിറ്റുകൾ തുടങ്ങി വിദ്യാർത്ഥികളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കും വിധമുള്ള ക്രിയാത്മകമായ പരിപാടികളാണ് ക്ലബ്ബുകൾ സംഘടിപ്പിക്കുക. ക്ലബ്ബിൽ കുറഞ്ഞത് 25 അംഗങ്ങൾ വേണം. ഒരു സാമ്പത്തിക വർഷം 20,000 രൂപയാണ് രണ്ട് ഗഡുക്കളായി വ്യവസായ വകുപ്പ് ഈ ക്ലബ്ബുകൾക്ക് അനുവദിക്കുന്നത്. വ്യവസായ മേഖലയുടെ വളർച്ചയെ പറ്റി യുവതലമുറയെ ബോദ്ധ്യമുള്ളവരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

സംരംഭകത്വ സംസ്‌കാരം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി ജില്ലയിൽ മികച്ച രീതിയിലാണ് നടപ്പിലാക്കുന്നത്

കെ.എസ്.കൃപകുമാർ

ജനറൽ മാനേജർ

ജില്ലാ വ്യവസായകേന്ദ്രം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, CLUB
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.