ചാലക്കുടി: പറമ്പിക്കുളം ഡാമിൽ ജലനിരപ്പ് 92.50 ശതമാനമായി ഉയർന്നു. ആദ്യത്തെ അപായ സൂചന നൽകിക്കഴിഞ്ഞു. മഴ തുടർന്നാൽ അടുത്ത ദിവസങ്ങളിൽ ഡാം തുറക്കുമെന്നാണ് മുന്നറിയിപ്പ്. പെരിങ്ങൽക്കുത്ത് ഡാമിലേക്ക് എത്തുന്ന വെള്ളം ചാലക്കുടിപ്പുഴയ്ക്ക് ഭീഷണിയാകുമെന്ന് ഉറപ്പാണ്. പുഴ ഇപ്പോൾ തന്നെ നിറഞ്ഞാണ് ഒഴുകുന്നത്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ഓൺലൈൻ യോഗം ചേർന്നതായി ടി.ജെ. സനീഷ്കുമാർ എം.എൽ.എ അറിയിച്ചു. ആവശ്യം വന്നാൽ താഴ്ന്ന പ്രദേശങ്ങളിലെ വീട്ടുകാരെ മാറ്റി പാർപ്പിക്കൽ, ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കൽ എന്നിവയുടെ മുന്നൊരുക്കങ്ങൾക്ക് തഹസിൽദാരെ ചുമതലപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങൾക്ക് തയ്യാറാകാൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും അതീവ ജാഗ്രതാ നിർദ്ദേശവും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |