SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.33 PM IST

സ്വച്ഛ് വിദ്യാലയ പുരസ്‌കാര വിതരണം

swach

തൃശൂർ : ശുചിത്വ ശീലം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സ്വച്ഛ് വിദ്യാലയ പുരസ്‌കാരത്തിന് 38 വിദ്യാലയങ്ങൾ അർഹരായി. ശുചിമുറി, കുടിവെള്ള വിതരണ സംവിധാനം, കൊവിഡ് പ്രതിരോധം, ഹാൻഡ് വാഷിംഗ് വിത്ത് സോപ്പ്, ബിഹേവ്യറൽ ചേഞ്ച് ആൻഡ് കപ്പാസിറ്റി ബിൽഡിംഗ്, ഓപറേഷൻ ആൻഡ് മെയിന്റനൻസ് തുടങ്ങിയ വിഭാഗങ്ങളിലെ പ്രകടനം പരിശോധിച്ചാണ് പുരസ്‌കാരം നൽകിയത്.

അമൃത വിദ്യാലയം പഞ്ചിക്കൽ, പുറനാട്ടുകര കേന്ദ്രീയ വിദ്യാലയം, കോലഴി ചിന്മയ വിദ്യാലയം തുടങ്ങിയ സ്ഥാപനങ്ങൾ സംസ്ഥാന തലത്തിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. സെന്റ് ആന്റണീസ് സി.യു.പി.എസ് പാലുവായ്, എ.യു.പി.എസ് പല്ലിശ്ശേരി, ജി.യു.പി.എസ് വെള്ളാങ്ങല്ലൂർ, ചിന്മയ വിദ്യാലയ കോലഴി, സെന്റ് ആന്റണീസ് എച്ച്.എസ്.എസ് മാള, ജി.വി.എച്ച്.എസ്.എസ് നന്ദിക്കര, നമ്പൂതിരി വിദ്യാലയം തൃശൂർ, കേന്ദ്രീയ വിദ്യാലയം രാമവർമപുരം തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാതലത്തിൽ ഓവറാൾ പുരസ്‌കാരം ലഭിച്ചത്.

പുരസ്‌കാരവിതരണ ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. കളക്ടർ ഹരിത.വി.കുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി.മദനമോഹനൻ, ഡയറ്റ് പ്രൻസിപ്പാൾ ഡോ.ഡി.ശ്രീജ, കെ.ബി.ഫെർഡി, ബ്രിജി, പി.വിജയകുമാരി തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, SWACH VIDYA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.