തൃശൂർ: വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജിൽ എന്റെ കൗമുദി പദ്ധതി ആരംഭിച്ചു. പത്രങ്ങളിൽ നിന്നുള്ള പുത്തൻ അറിവുകൾ വിദ്യാർത്ഥികളുടെ ഭാവി പടുത്തുയർത്തുന്നതിന് അടിസ്ഥാനമായി വരുമെന്ന് അദ്ധ്യക്ഷത വഹിച്ച പ്രിൻസിപ്പാൾ ഡോ.എ.സുരേന്ദ്രൻ പറഞ്ഞു. മുൻനിര പത്രങ്ങളിലൊന്നായ കേരള കൗമുദി ഉള്ളടക്കം കൊണ്ട് സമ്പന്നമാണെന്നും അദ്ദേഹം പറഞ്ഞു. കേരള കൗമുദി എക്സിക്യൂട്ടീവ് (സർക്കുലേഷൻ) സുരേഷ് കുന്നപ്പിള്ളി പത്രത്തിന്റെ കോപ്പികൾ വിദ്യാർത്ഥികൾക്ക് കൈമാറി. പത്രത്തിന്റെ കോപ്പികൾ സ്പോൺസർ ചെയ്തത് കോളേജ് ട്രസ്റ്റിയായ അനിൽ കെ.ടിയാണ് (അനീഷ് ). ട്രസ്റ്റ് പ്രസിഡന്റ് ശശി പോട്ടയിൽ, ക്രൈംബ്രാഞ്ച് സി.ഐ സുധീഷ് സി., സീനിയർ സിവിൽ പൊലീസ് ഓഫീസർ അരുൺ കുന്നമ്പത്ത്, ജനമൈത്രി പൊലീസ് ഓഫീസർ പ്രിൻസൻ, കോളേജ് വൈസ് പ്രിൻസിപ്പാൾ നീതു.കെ.ആർ., പി.ആർ.ഒ പ്രസാദ് കെ.വി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |