തൃശൂർ: മങ്കി പോക്സ് ലക്ഷണങ്ങളുണ്ടെന്ന സംശയത്തോടെ ഒരു കുട്ടിയെ മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുമായി സമ്പർക്കമുള്ള രണ്ട് സ്ത്രീകളെയും പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കി.
കുന്നംകുളത്തുള്ള കുട്ടിയെയാണ് നിരീക്ഷണത്തിലാക്കിയത്. സൗദിയിൽ നിന്നെത്തിയതായിരുന്നു കുട്ടി. ആലപ്പുഴ ലാബിൽ നിന്ന് പരിശോധനാഫലം എത്തിയാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്നലെ പ്രിൻസിപ്പലിന്റെ അദ്ധ്യക്ഷതയിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്നു.
വിവിധ വകുപ്പുകളെ ഉൾക്കൊള്ളിച്ചാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ചത്. നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പറഞ്ഞു. നെഞ്ചുരോഗ ആശുപത്രിയിലാണ് ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |