എരുമപ്പെട്ടി: മുടിവെട്ടാൻ പറഞ്ഞതിന് 14കാരൻ വീട് വിട്ടിറങ്ങി, ഒടുവിൽ പൊലീസ് അനുനയിപ്പിച്ച് തിരികെ വീട്ടിലെത്തിച്ചു. എരുമപ്പെട്ടിയിൽ കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം.
രാത്രി പട്രോളിംഗിനിടെ രാത്രി 12നാണ് വെള്ളറക്കാട് ആദൂർ റോഡിൽ വച്ച് കുട്ടിയെ കണ്ടെത്തിയത്. ചോദ്യം ചെയ്തപ്പോൾ വീട്ടുകാർ അറിയാതെ ഇറങ്ങിപ്പോയതാണെന്ന് മനസിലായി. കുട്ടിയുടെ കൈയിൽ നിന്നും ഫോൺ നമ്പർ വാങ്ങി പൊലീസ് വീട്ടിലേക്ക് വിളിച്ചപ്പോഴാണ് കുട്ടി വീടുവിട്ടിറങ്ങിയ കാര്യം വീട്ടുകാർ അറിഞ്ഞത്.
പിന്നീട് കുട്ടിയെ അനുനയിപ്പിച്ച് പൊലീസ് വീട്ടിൽ തിരികെ കൊണ്ടുചെന്നാക്കി. എരുമപ്പെട്ടി ഇൻസ്പെക്ടർ കെ.കെ. ഭൂപേഷിന്റെ നിർദ്ദേശപ്രകാരം പട്രോളിംഗ് സംഘത്തിൽ ഉണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ സഗുൺ, ഡ്രൈവർ സനൂപ്, ഹോം ഗാർഡ് സുരേഷ് എന്നിവരാണ് കുട്ടിയെ വീട്ടിലെത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |