SignIn
Kerala Kaumudi Online
Friday, 26 April 2024 2.34 AM IST

ഞൊടിയിടയിൽ മൈഗ്രേഷൻ സർട്ടിഫിക്കറ്റ്

1

തൃശൂർ: ആരോഗ്യശാസ്ത്ര സർവകലാശാലയിൽ ആവശ്യപ്പെടുന്നവർക്ക് ഞൊടിയിടയിൽ മൈഗ്രേഷൻ സർട്ടിഫിക്കറ്റ്. വിവിധ കോഴ്‌സുകൾ പൂർത്തിയാക്കിയ ശേഷം സർവകലാശാലയിൽ നിന്നും മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന വിദ്യാർത്ഥികൾക്ക് എത്രയും പെട്ടെന്ന് മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഓൺലൈൻ സംവിധാനത്തിലൂടെ മൈഗ്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടികൾ കേരള ആരോഗ്യശാസ്ത്ര സർവകലാശാല പൂർത്തീകരിച്ചു.

സർവ്വകലാശാലാ വെബ്‌സൈറ്റിൽ ഇതിനായി നൽകിയിട്ടുള്ള ലിങ്കിൽ പ്രവേശിച്ച് അപേക്ഷ പൂരിപ്പിച്ച്, മതിയായ ഫീസടച്ച്, ഓൺലൈനായി അപേക്ഷിച്ചാൽ, മൈഗ്രേഷൻ സർട്ടിഫിക്കറ്റിനു അർഹരായ വിദ്യാർത്ഥികൾക്ക്, ഉടൻ തന്നെ മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്‌തെടുക്കാനുള്ള സൗകര്യമാണ് സർവകലാശാല ഒരുക്കിയിട്ടുള്ളത്. പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ നിർവഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.