SignIn
Kerala Kaumudi Online
Thursday, 25 April 2024 7.10 PM IST

മെഗാ ഗാനമേളയോടെ നഗരസഭയുടെ സുവർണ്ണ ജൂബിലിയാഘോഷം 29 മുതൽ

chala

ചാലക്കുടി: നഗരസഭയുടെ സുവർണ്ണ ജൂബിലിയാഘോഷം ഈ മാസം 29, 30, 31 തിയതികളിൽ വിപുലമായ ചടങ്ങുകളോടെ നടത്തുമെന്ന് ചെയർമാൻ എബി ജോർജ് , സംഘാടക സമിതി ചെയർമാൻ വി.ഒ.പൈലപ്പൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കലാഭവൻ മണി സ്മാരക പാർക്കിലാണ് നാടൻ പാട്ട്, ഗാനമേള, മന്ത്രിമാർ പങ്കെടുക്കുന്ന പൊതു സമ്മേളനം എന്നിവ നടക്കുക. 29 ന് 4ന് വിളംബര ജാഥയോടെയാണ് തുടക്കം. ആനമല നോർത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിക്കുന്ന വിളംബര ജാഥയിൽ പൗരാവലിയോടൊപ്പം കുടുംബശ്രീ കമ്മിറ്റികളുടെ നേതൃത്വത്തിൽ മത്സരാടിസ്ഥാനത്തിൽ അംഗങ്ങൾ അണിനിരക്കും. തുടർന്ന് നാടൻ പാട്ട് കലാകാരി പ്രസീത ചാലക്കുടി നയിക്കുന്ന നാടൻ പാട്ട് മെഗാഷോ അരങ്ങേറും. ശനിയാഴ്ച വൈകിട്ട് 4ന് ബെന്നി ബെഹനാൻ എം.പി. വിജയോത്സവം ഉദ്ഘാടനം ചെയ്യും. ചെയർമാൻ എബി ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. സനീഷ് കുമാർ ജോസഫ് എം.എൽ.എ മുഖ്യാതിഥിയാകും.
ചാലക്കുടിയിലെ കലാകാരന്മാരുടെ നേതൃത്വത്തിൽ കലാസന്ധ്യയുമുണ്ടാകും. 31ന് വൈകിട്ട് അഞ്ചിനാണ് ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം. റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടന കർമ്മം നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അദ്ധ്യക്ഷത വഹിക്കും. നിർദ്ധനരായ 50 രോഗികൾക്ക് 25,000 രൂപ ധനസഹായം നൽകുന്ന സുവർണ്ണ സ്പർശം ജീവകാരുണ്യ പദ്ധതി മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. നഗരസഭയുടെ 50 വർഷത്തെ വികസന നേട്ടങ്ങളും ജനക്ഷേമ പരിപാടികളും ഉൾപ്പെടുത്തിയും നേതൃത്വം നൽകിയ പൂർവ്വികരെ അനുസ്മരിച്ചും തയ്യാറാക്കുന്ന ജൂബിലി സ്മരണിക പ്രകാശനം ബെന്നി ബെഹനാൻ എം.പി നിർവഹിക്കും. 50 നിർദ്ധനരായ ഭവന രഹിതർക്കുള്ള സുവർണ്ണ ഗൃഹം പദ്ധതിക്ക് സാമ്പത്തിക സഹായം നൽകിയവരെ അനുമോദിക്കും. ശേഷം സിനിമ പിന്നണി ഗായകൻ എം.ജി.ശ്രീകുമാർ നയിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റും സംഘടിപ്പിച്ചിട്ടുണ്ട്. വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജു, ഭാരവാഹികളായ വത്സൻ ചമ്പക്കര, കെ.എ.ഉണ്ണിക്കൃഷ്ണൻ, അഡ്വ.ബിജു എസ്.ചിറയത്ത്, കെ.വി.പോൾ എന്നിവരും വാർത്താ സമ്മേളനത്തിൽ സബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, GANAMELA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.